കായികം

പൂനെ ടെസ്റ്റില്‍ ഇന്ത്യയുടെ കഴിവിനനുസരിച്ച് കളിച്ചില്ലെന്ന് മുഖ്യ പരിശീലകന്‍ കുംബ്ലെ

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസിലെ പൂനെയില്‍ നടന്ന ആദ്യ മത്സരത്തില്‍ കഴിവിന് അനുസരിച്ച് കളിക്കാതിരുന്നതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെ. പേര്‌കേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് പൂനെയില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ മുട്ടുവിറച്ചതോടെ 333 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ മടിച്ചതാണ് ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് കാരണം. ഓസ്‌ട്രേലിയന്‍ ബൗളര്‍ സ്റ്റീവ് ഓക്കീഫിന്റെ പ്രകടനത്തിന് മുമ്പില്‍ ടെസ്റ്റ് മൂന്ന് ദിവസം കൊണ്ട് തീര്‍ത്ത് ഓസ്‌ട്രേലിയ ജയം കരസ്ഥമാക്കിയിരുന്നു.

ഓരോ കളിയിലും കളി തങ്ങളുടെ വരുതിയിലാക്കുന്നതിന് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ പൂനെയില്‍ ഇന്ത്യ അത് ചെയ്തില്ല. ഇന്ത്യയുടെ കഴിവനനുസരിച്ചുള്ള പ്രകടനമായിരുന്നില്ല. ബെംഗളൂരു ചിന്നസ്വാമിസ്റ്റേഡിയത്തില്‍ അടുത്ത ദിവസം നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി കുംബ്ലെ വ്യക്തമാക്കി. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് തിരിച്ചുവരുമെന്നാണ് വിശ്വസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം