കായികം

ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു: 126 റണ്‍സ് ലീഡ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യാ- ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് 126 റണ്‍സ് ലീഡ്. ചേതേശ്വര്‍ പൂജാര, കെഎല്‍ രാഹുല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ തിരിച്ചു വരവിന് വഴിയൊരുക്കിയത്. 79 റണ്‍സെടുത്ത പൂജാരയും 40 റണ്‍സെടുത്ത രഹാനെയുമാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍. 
മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ നേടിയ 87 റണ്‍സിന്റെ ലീഡ് മറികടക്കാന്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 122 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. 
കെഎല്‍ രാഹുല്‍, അഭിനവ് മുകുന്ദ്, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി.ജോസ് ഹാസില്‍വുഡ് മൂന്ന് വിക്കറ്റും സ്റ്റീവ് ഒക്കീഫ് ഒരു വിക്കറ്റും വീഴ്ത്തി.
ഓസീസിന്റെ ആദ്യ ഇന്നിങ്‌സ് 276 റണ്‍സില്‍ അവസാനിച്ചിരുന്നു. 63 റണ്‍സ് മാത്രം വിട്ടുകൊടുത്ത ജഡേജ ആറ് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ പവലിയനിലേക്കു മടക്കി. അശ്വിന്‍ രണ്ടു വിക്കറ്റും ഇഷാന്ത് ശര്‍മയും യാദവും ഓരോ വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ