കായികം

ഐപിഎല്ലിന് ചിയര്‍ഗേള്‍സ് വേണ്ടെന്ന് ദിഗ്‌വിജയ സിങ്; പകരം രാമഗീതം ആവാം; ട്രോളന്മാര്‍ക്ക് ആഘോഷം

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍:  ഐപിഎല്‍ മത്സരങ്ങളിലുള്ള ചിയര്‍ലീഡേഴ്‌സിനെ മാറ്റി രാമഗീതം പാടിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ സിങ്. ഐപിഎല്‍ നടത്തിപ്പുകാര്‍ക്കാണ് ഇത്തരം വിചിത്രമായ നിര്‍ദേശം കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് നല്‍കിയിരിക്കുന്നത്. 


ഐപിഎല്ലില്‍ ഫോര്‍, സിക്‌സ് എന്നിവ അടിക്കുമ്പോള്‍ ചിയര്‍ഗേള്‍സ് തുള്ളുന്നതിന് പകരം രാമനെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകള്‍ മതിയാകുമെന്നാണ് അഭിപ്രായം. സിങ് കഴിഞ്ഞ ദിവസം കൂട്ടിച്ചേര്‍ത്തു.

ചിയര്‍ഗേള്‍സിനെ ഒഴിവാക്കിയാല്‍ മാത്രം വിനോദ നികുതി ഇളവ് നല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് ജന.സെക്രട്ടറി വ്യക്തമാക്കിയത്.

ദേശീയ തലത്തിലുള്ള പ്രമുഖ നേതാവിന്റെ അഭിപ്രായം ചര്‍ച്ചയായതോടെ ട്രോളുകളുടെ പെരുമഴയാണ് സിങിനെതിരേ വരുന്നത്.

ഇക്കണക്കിന് പോയാല്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗെയില്‍ ഇറങ്ങുമ്പോള്‍ ഭക്തിഗാനം കേട്ട് മടുക്കേണ്ടി വരുമല്ലോ എന്നൊക്കെയാണ് ട്രോളന്‍മാര്‍ അഭിപ്രായപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്