കായികം

മലയാളി താരം അനസ് എടത്തൊടിക ഏറ്റവും മികച്ച പ്രതിരോധ ഭടന്‍; ഐ ലീഗ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയ പേരെഴെതുച്ചേര്‍ത്ത് മലപ്പുറം സ്വദേശി അനസ് എടത്തൊടിക. ഇക്കഴിഞ്ഞ ഐലീഗില്‍ ഏറ്റവും മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയാണ് അനസ് പുതിയ നേട്ടം കൊയ്തത്. ഐ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മോഹന്‍ ബഗാന്റെ പ്രതിരോധ നിരയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ അനസിന് അര്‍ഹിക്കുന്ന അംഗീകാരമാണ് വന്ന് ചേര്‍ന്നത്.

ഈ സീസണില്‍ 18 മത്സരങ്ങളില്‍ നിന്ന് അനസ് നയിച്ച മോഹന്‍ ബഗാന്‍ വഴങ്ങിയത് വെറും 12 ഗോളുകള്‍ മാത്രമാണ്. ഐലീഗിലെ പരിശീലകരും ക്യാപ്റ്റന്മാരുമാണ് പുരസ്‌കാരങ്ങള്‍ വോട്ടു ചെയ്തു തെരഞ്ഞെടുക്കുന്നത്. അടുത്തിടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച അനസ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്.

സീസണില്‍ ഏഴു ഗോളുകള്‍ നേടിയ ബെംഗളൂരു എഫ്‌സി താരം സുനില്‍ ഛേത്രിയാണ് ഐ ലീഗ് 2016-17 സീസണിലെ മികച്ച താരം. മോഹന്‍ ബഗാന്‍ വല കാത്ത ദെബ്ജിത് മജുംദര്‍ ഏറ്റവും മികച്ച ഗോള്‍കീപ്പറായി. എട്ട് ക്ലീന്‍ ഷീറ്റുകളാണ് ദെബ്ജിതിന്റെ നേട്ടം. 

ഈ സീസണില്‍ കിരീടം ചൂടിയ ഐസ്വാള്‍ എഫ്‌സി മധ്യനിര താരം ആല്‍ഫ്രഡ് കീമയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍. 18 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ നേടിയ ഷില്ലോങ് ലജോങ് താരം ഡിപാണ്ട ഡിക്കയാണ് ഐ ലീഗ് സീസണിലെ മികച്ച സ്‌ട്രൈക്കര്‍. ഡിഎസ്‌കെ ശിവാജിയന്‍സിന്റെ ജെറി ലാല്‍റിന്‍സുവാലയാണ് എമെര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഐസ്വാള്‍ എഫ്‌സി പരിശീലകന്‍ ഖാലിദ് ജമീലാണ് മികച്ച കോച്ച്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം