കായികം

ഉറങ്ങുന്ന ഭീമന്‍ ഉണരുന്നു; 21 വര്‍ഷത്തിന് ശേഷം ഇന്ത്യ ഫിഫ റാങ്കിംഗിലെ ആദ്യ നൂറില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉറങ്ങുന്ന ഭീമന്‍ ഉണരുന്നു. അതിന്റെ തെളിവുകള്‍ ലോക ഫുട്‌ബോള്‍ സംഘടന ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യന്‍ മുന്നേറ്റം. 21 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ റാങ്കിംഗ് പട്ടികയില്‍ ആദ്യ നൂറിലെത്തി.

ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച് ഇന്ത്യയ്ക്ക് 331 പോയിന്റാണുള്ളത്. ഇതിന് മുമ്പ് 101മത് സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇതോടെ 100മത് എത്തി. നിക്കരോഗ്വ, ലിത്വാനിയ, എസ്‌റ്റോണിയ എന്നീ രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം 100മത് സ്ഥാനം പങ്കിടുന്നുണ്ട്.

1996ലാണ് ഇതിന് മുമ്പ് ഇന്ത്യ ഇത്രയും മികച്ച റാങ്കില്‍ എത്തിയിരുന്നത്. അന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനമായിരുന്ന 94മതായിരുന്നു ഇന്ത്യ. 2015ല്‍ റാങ്കിംഗ് പട്ടികയില്‍ 173മത് സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ അതിന് ശേഷം 73 സ്ഥാനങ്ങളാണ് ഇതുവരെ കയറിയത്.

അടുത്തിടെ കംബോഡിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളോട് ജയിച്ചതാണ് ഇന്ത്യയ്ക്ക് മുന്നേറ്റം ലഭിക്കാനുള്ള കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു