കായികം

ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ഇടക്കാല ഭരണ സമിതി നിര്‍ദേശം; ബിസിസിഐക്ക് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ജൂണ്‍ ഒന്നിനാരംഭിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണ സമിതി (സിഒഎ) ബിസിസിഐക്ക് നിര്‍ദേശം നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും (ബിസിസിഐ) അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡും (ഐസിസി) തമ്മിലുള്ള പോരിന്റെ പേരില്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇതുവരെ ബിസിസിഐ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുന്‍ സിഎജി വിനോദ് റായ് അധ്യക്ഷനായ ഇടക്കാല ഭരണ സമിതി ബിസിസിഐക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.

എത്രയും പെട്ടെന്ന് ടീമിനെ പ്രഖ്യാപിക്കണമെന്ന് കാണിച്ച് ബിസിസിഐക്ക് സിഒഎ കത്തയച്ചു. കഴിഞ്ഞ മാസം 25നായിരുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം. എന്നാല്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്കൊരുങ്ങുന്ന ഐസിസിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചില്ല.

ടീമിനെ ഉടന്‍ പ്രഖ്യാപിച്ച് ഐസിസിയെ അറിയിക്കുക. ടീമിനെ പ്രഖ്യാപിക്കുന്നതുകൊണ്ട് ബിസിസിഐയുടെ  നിയമാവകാശങ്ങള്‍ ഇല്ലാതാവുകയില്ല. സിഒഎ ബിസിസിക്കയച്ച കത്തില്‍ പറയുന്നു.

ഐസിസിയുടെ വരുമാനം പങ്കുവെക്കല്‍ സാമ്പത്തിക മോഡല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് വാദിച്ച് ബിസിസിഐ അധികൃതര്‍ ചാംപ്യന്‍സ് ട്രോഫി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം