കായികം

അര്‍ജന്റീന ആരാധകര്‍ക്ക് ശ്വാസം വീണു; മെസ്സിയുടെ വിലക്ക് ഒഴിവാക്കി ഫിഫ; നിര്‍ണായക മത്സരങ്ങള്‍ക്ക് മെസ്സിയിറങ്ങും

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്:  ലോകക്കപ്പ് യോഗ്യത അവതാളത്തിലായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനും ആരാധകര്‍ക്കും ഇനി ശ്വാസം നേരെ വിടാം.നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കേര്‍പ്പെടുത്തിയ വിലക്ക് ഫിഫ നീക്കി. ചിലിയുമായി നടന്ന യോഗ്യത മത്സരത്തില്‍ റഫറിയോട് അസഭ്യം പറഞ്ഞുവെന്നാരോപിച്ച് നാല് കളികളില്‍ വിലക്കേര്‍പ്പെടുത്തിയ ഫിഫയുടെ തീരുമാനത്തിനെതിരേ മെസ്സിയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും നല്‍കിയ ഹര്‍ജിയിലാണ് വിലക്കൊഴിവാക്കാന്‍ തീരുമാനമായത്.

ഇതോടെ, ഉറുഗ്വ, വെനിസ്വാല, പെറു എന്നീ രാജ്യങ്ങളുമായുള്ള അര്‍ജന്റീനയുടെ അടുത്ത യോഗ്യതാ മത്സരങ്ങള്‍ക്ക് മെസ്സി ഇറങ്ങും. നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ വിലക്കും 10,000 സ്വിസ് ഫ്രാങ്ക് പിഴയുമാണ് മെസ്സിക്കെതിരേ ഫിഫ ചുമത്തിയിരുന്നത്. പിഴയില്‍ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്. ചിലിക്കെതിരേ നടന്ന മത്സര ശേഷം റഫറിയോട് കയര്‍ക്കുന്ന മെസ്സിയുടെ വീഡിയോ അടിസ്ഥാനമാക്കിയാണ് ഫിഫ നടപടിയെടുത്തിരുന്നത്.

സൗത്ത് അമേരിക്കന്‍ രാജ്യങ്ങളുടെ യോഗ്യതാ പട്ടികയിലുള്ള പത്ത് രാജ്യങ്ങളില്‍ അര്‍ജന്റീന അഞ്ചാം സ്ഥാനത്താണ്. അവശേഷിക്കുന്ന നാല് മത്സരങ്ങളും നിര്‍ണായകമാണെന്നിരിക്കേ മെസ്സിയുടെ വിലക്ക് നീക്കിയത് അര്‍ജന്റീനയ്ക്ക് വലിയ ആശ്വാസമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി