കായികം

'ബദ്ധവൈരികള്‍' ഒന്നായി; എന്നിട്ടും തോറ്റു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അന്താരാഷ്ട്ര ബാഡ്മിന്റണ്‍ രംഗത്ത് വൈരികളായ പിവി സിന്ധുവും സൈന നെഹ്‌വാളും ഒരു ടീമായി മത്സരിച്ചെങ്കിലും 38മത് പിഎസ്പിബി ഇന്റര്‍ യൂണിറ്റ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പരാജയപ്പെട്ടു. ഭാരത് പെട്രോളിയും കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ജീവനക്കാരായ ഇരുവരും ഒരു ടീമായാണ് മത്സരിച്ചതെങ്കിലും ഡബിള്‍സ് സ്‌പെഷ്യലിസ്റ്റ് ജോഡികളായ എന്‍ സിക്കി റെഡ്ഡി, അപര്‍ണ ബാലന്‍ എന്നിവരോടാണ് ഇന്ത്യയുടെ ബാഡ്മിന്റണ്‍ റാണികള്‍ തോല്‍വി വഴങ്ങിയത്.

19-21, 21-18, 20-22 എന്ന സ്‌കോറിനാണ് അപൂര്‍വമായി മാത്രം ഡബിള്‍സിനിറങ്ങുന്ന സൈനയും സിന്ധുവും പരജായപ്പെട്ടത്.

ഞങ്ങള്‍ രണ്ടു പേരും സിംഗിള്‍സ് താരങ്ങളാണ്. അതുകൊണ്ട് തന്നെ കോര്‍ട്ടിലുള്ള വൈരം രണ്ടുപേര്‍ക്കുമിടയിലുണ്ട്. എന്നുവെച്ച് കോര്‍ട്ടിന് പുറത്ത് ഒരു വൈരവും ഞങ്ങള്‍ക്കിടയിലില്ലെന്ന് പിവി സിന്ധു വ്യക്തമാക്കി.
യുബര്‍ കപ്പിലാണ് ഇതിന് മുമ്പ് സൈനയും സിന്ധുവും ഒരു ടീമായി കളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന