കായികം

സെല്‍റ്റാ വീഗോയെ തോല്‍പ്പിച്ച റിയലിന് ലാലീഗ കിരീടത്തിന് വേണ്ടത് ഒരു പോയിന്റ് മാത്രം; റൊണാള്‍ഡോയ്ക്ക് പുതിയ നേട്ടം

സമകാലിക മലയാളം ഡെസ്ക്

വീഗോ: 33മത്തെ ലീഗ് കിരീടത്തിലേക്ക് റിയല്‍ മാഡ്രിഡിന് വേണ്ടത് ഒരു പോയിന്റ് മാത്രം. കഴിഞ്ഞ ദിവസം സെല്‍റ്റാ വീഗോയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സയെ രണ്ടാമതാക്കി ലോസ് ബ്ലാങ്കോസ് ഒന്നിലേക്ക് കയറി. 

10, 48 മിനുട്ടുകളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 70മത് മിനുട്ടില്‍ ബെന്‍സേമ, 88മത് മിനുട്ടില്‍ ക്രൂസ് എന്നിവരാണ് റിയലിന് വേണ്ടി വല ചലിപ്പിച്ചത്. 70മത് മിനുട്ടില്‍ ഗ്വുഡിറ്റി സെല്‍റ്റയുടെ ഏക ഗോള്‍ നേടി.

രണ്ട് തവണ ലക്ഷ്യം കണ്ട സൂപ്പര്‍ താരം റൊണാള്‍ഡോ യൂറോപ്പിലെ     അഞ്ച് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം സ്വന്തം പേരില്‍ കുറിച്ചു.

37 കളികളില്‍ 90 പോയിന്റുള്ള റിയലിന് ഞായറാഴ്ച മലാഗയുമായുള്ള മത്സരത്തില്‍ സമനില മതി ചാംപ്യന്‍മാരാകാന്‍. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് ഇത്രയും കളികളില്‍ നിന്ന് 87 പോയിന്റാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു