കായികം

മഴപ്പേടിയില്‍ രണ്ടാം ക്വാളിഫയര്‍: മുംബൈ-കൊല്‍ക്കത്ത പോരാട്ടം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ജയമുറപ്പിച്ച കളി കൈവിട്ട് ആദ്യ ക്വാളിഫയറില്‍ തോറ്റ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴിസിനെതിരേ. ഐപിഎല്‍ പത്താം പതിപ്പില്‍ രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവര്‍ക്ക് ഫൈനല്‍. ആദ്യ ക്വാളിഫയറില്‍ ജയിച്ച് പൂനെ സൂപ്പര്‍ ജയന്റ്‌സാകും ജയിക്കുന്നവര്‍ക്ക് ഫൈനലില്‍ എതിരാളി.

ഒന്നാം ക്വാളിഫയറില്‍ 18 ഓവര്‍ വരെ ജയം ഉറപ്പിച്ചിരുന്ന മുംബൈ പൂനെയോട് തോറ്റാണ് രണ്ടാം ക്വാളിഫയറിനെത്തുന്നത്. അതേസമയം, എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എലിമിനേറ്ററില്‍ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത എത്തുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന കളി കാണികള്‍ക്ക് ആവേശമാകുമെന്നുറപ്പ്. അതേസമയം, ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നത് കാണികളുടെ ആവേശത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ക്വാളിഫയര്‍ മത്സരം മഴമൂലം മുടങ്ങിയാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്ന് ഫൈനലില്‍ എത്തും. അങ്ങനെ വന്നാല്‍ ഒന്നാം ക്വാളിഫയറിന്റെ ആവര്‍ത്തനമാകും ഫൈനല്‍.

ഗ്രൂപ്പ് തലത്തില്‍ രണ്ട് തവണ പരസ്പരം വന്നപ്പോളും വിജയം മുംബൈയ്ക്ക് ഒപ്പമായിരുന്നു. മെയ് 21ന് ഹൈദരാബാദിലാണ് ഫൈനല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി