കായികം

പരിക്കിനെ തുടര്‍ന്ന് സ്മിത്ത് ട്വിന്റി20 പരമ്പര കളിക്കില്ല; വാര്‍ണര്‍ ഓസീസിനെ നയിക്കും

സമകാലിക മലയാളം ഡെസ്ക്

ഇന്ന് ആരംഭിക്കുന്ന ട്വിന്റി20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഉണ്ടാകില്ല. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് സ്മിത്ത് നാട്ടിലേക്ക് തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

ആഷസ് പരമ്പര മുന്നില്‍ കണ്ട് പരിക്കില്‍ നിന്നും വേഗത്തില്‍ തിരിച്ചുവരുന്നതിന് വേണ്ടിയാണ് ട്വിന്റി20 പരമ്പര കളിക്കാതെയുള്ള സ്മിത്തിന്റെ മടക്കം. വെള്ളിയാഴ്ച ടീമിനൊപ്പം പരിശീലനത്തിനും സ്മിത്ത് എത്തിയിരുന്നില്ല. പരിക്കേറ്റ വലത് തോള്‍ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയമാക്കിയതിന് ശേഷമാണ് പരമ്പരയില്‍ സ്മിത്ത് ഉണ്ടാകില്ലെന്ന് തിരുമാനം ഓസ്‌ട്രേലിയന്‍ മാനേജ്‌മെന്റ് വ്യക്തമാക്കിയത്. 

അഞ്ചാം ഏകദിനത്തിനിടെയായിരുന്നു സ്മിത്തിന്റെ വലതു തോളിന് പരിക്കേറ്റത്. എംആര്‍ഐ സ്‌കാനിങ്ങില്‍ വലിയ പരിക്കില്ലെന്നാണ് വ്യക്തമാകുന്നത് എങ്കിലും കരുതലിന്റെ പേരില്‍ സ്മിത്തിന് വിശ്രമം അനുവദിക്കാനാണ് തീരുമാനമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ ബോര്‍ഡ് പറയുന്നു. മാര്‍ക്കസ് സ്റ്റോനിസായിരിക്കും സ്മിത്തിന് പകരക്കാരനായി ടീമിലെത്തുക. ഡേവിഡ് വാര്‍ണറായിരിക്കും ഓസ്‌ട്രേലിയയെ നയിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു