കായികം

സ്‌കൂള്‍ കായികമേളയില്‍ മാര്‍ ബേസിലിന് കിരീടം

സമകാലിക മലയാളം ഡെസ്ക്

പാല : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ ചാംപ്യന്മാര്‍. സംസ്ഥാനത്തെ സ്‌കൂളുകളിലാണ് കോതമംഗലത്തെ മാര്‍ ബേസില്‍ ഒന്നാമതെത്തിയത്. 13 സ്വര്‍ണം അടക്കം 75 പോയിന്റ് നേടിയാണ് മാര്‍ബേസില്‍ കിരീടം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. ജില്ലകളില്‍ പാലക്കാടിനെ പിന്തള്ളി എറണാകുളം കിരീടം ഉറപ്പാക്കി. 

സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയ കോഴിക്കോടിന്റെ അപര്‍ണ റോയി ട്രിപ്പിള്‍ സ്വര്‍ണനേട്ടം കൈവരിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളില്‍  സ്വര്‍ണം നേടിയ തൃശൂരിന്റെ ആന്‍സി സോജന്‍ സ്പ്രിന്‍ഡ് ഡബിള്‍ നേടി. 

ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യു സ്വര്‍ണം നേടി. എറണാകുളത്തിന്റെ താരമായ അഭിഷേകിന്റെ ട്രിപ്പിള്‍ സ്വര്‍ണ നേട്ടമാണിത്. സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാടിന്റെ ടിപി അമലും ജൂനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ സി അഭിനവും ജേതാക്കളായി.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം