കായികം

വനിതകള്‍ പിന്നോട്ടല്ലെന്ന് അറിയാമല്ലോ! കോഹ് ലി മാത്രമല്ല, റാങ്കിങ്ങില്‍ മിതാലിയും ഒന്നാമത് തന്നെ

സമകാലിക മലയാളം ഡെസ്ക്

ഐസിസി ഏകദിന റാങ്കിങ്ങില്‍ കോഹ് ലി വീണ്ടും ഒന്നാമതേക്ക് എത്തിയതില്‍ ഒതുങ്ങുന്നില്ല ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ സന്തോഷം. ഇന്ത്യന്‍ വനിതാ ടീം നായികയും ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിട്ടുണ്ട്. 

രണ്ടാം സ്ഥാനത്തായിരുന്ന മിതാലി രാജ് ഒരു സ്ഥാനം മുന്നോട്ടു കയറിയാണ് ഓസ്‌ട്രേലിയയുടെ എലിസെ പെറി, ന്യൂസിലാന്‍ഡിന്റെ എമി സതെര്‍വൈറ്റ് എന്നിവരെ രണ്ടും മൂന്നും സ്ഥാനത്തേക്ക് തള്ളിയത്. രണ്ടാം സ്ഥാനത്തുള്ള പെറിയേക്കാള്‍ 25ല്‍ അധികം പോയിന്റിന് മുന്നിലാണ് മിതാലി. 753 പോയിന്റോടെയാണ് മിതാല് ഒന്നാമത് നില്‍ക്കുന്നത് രണ്ടാം സ്ഥാനത്തുള്ള പെറിയുടേത് 725 പോയിന്റാണ്. 

ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിങ്ങായിരുന്നു നേരത്തെ ബാറ്റ്‌സ് വുമണ്‍സിന്റെ ഐസിസി റാങ്കിങ്ങില്‍ ഒന്നാമതുണ്ടായിരുന്നത്. എന്നാല്‍ പുതിയ ഐസിസി റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് മെഗ്. പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പരമ്പര നഷ്ടമായതാണ് മെഗിനെ റാങ്കിങ്ങില്‍ പിന്നോട്ടടിച്ചത്. 

വനിതാ ക്രിക്കറ്റിലെ ബൗളേഴ്‌സ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ജുലന്‍ ഗോസ്വാമി രണ്ടാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയുടെ മറിസന്നെ കാപ് ആണ് 656 പോയിന്റോടെ വനിതാ ബൗളര്‍മാരില്‍ ഒന്നാമത്. 652 പോയിന്റാണ് ഗോസ്വാമിക്കുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്