കായികം

U17 ലോകകപ്പ്: അവസരം മുതലാക്കിയാല്‍ റയല്‍ മാഡ്രിഡിനു കളിക്കാം: വാള്‍ഡറമ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നാഴികകല്ലാകാനൊരുങ്ങുന്ന അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ കുട്ടികള്‍ക്കു വലിയൊരു അവസരമാണ് നല്‍കുന്നതെന്ന് കൊളംബിയന്‍ സൂപ്പര്‍ താരം കാര്‍ലോസ് വാള്‍ഡറമ. ഇന്ത്യയുടെ അണ്ടര്‍ 17 ടീമിന് ഇത് വലിയൊരു അവസരമാണ്. നിങ്ങള്‍ക്കു റയല്‍ മാഡ്രിഡില്‍ കളിക്കണോ. ഇതാണ് ഏറ്റവും മികച്ച അവരസമെന്ന് പറഞ്ഞ ഇതിഹാസ താരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വമ്പന്‍ സ്‌കൗട്ടുകളും ഏജന്റുകളും കളി കാണാന്‍ എത്തുമെന്നും വ്യക്തമാക്കി. 

ഇതൊരു സുവര്‍ണാവസരമാണ്. ഫുട്‌ബോളില്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ കുറവായിരിക്കും. അതുകൊണ്ടു തന്നെ കയ്യില്‍ വന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക. അണ്ടര്‍ 17 ലോകകപ്പിന്റെ ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടത്തിയ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വാള്‍ഡറമ.

വാള്‍ഡറമയ്ക്കു പുറമെ ഇമ്മാനുവല്‍ അമുനികെ, ഫെര്‍ണാണ്ടോ മോറിയന്റ്‌സ്, മാഴ്‌സെലോ ഡിസെലി, ജോര്‍ജ് കംപോസ് തുടങ്ങിയ പ്രമുഖരും പ്രദര്‍ശന മത്സരത്തില്‍ ബൂട്ടണിഞ്ഞു. 

സ്വന്തം മൈതാനത്ത് സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുക എന്ന വലിയ മുന്‍തൂക്കം ഇന്ത്യന്‍ ടീമിനുണ്ട്. സ്വന്തം രാജ്യത്തു കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം പോസിറ്റീവ് ആയി എടുത്ത് ടീമിനെ വിജയതീരമണിയിക്കുകയെന്നും ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ചാംപ്യന്‍മാരായ ഫ്രഞ്ച് ടീമിന്റെ ഡിഫന്‍സില്‍ കുന്തമുനയായിരുന്ന ഡിസെലി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം