കായികം

ബാലന്‍ ദി ഓര്‍ റൊണാള്‍ഡോയ്ക്ക് കൊടുക്കരുത്, പറയുന്നത് മാഡ്രിഡ് ഡിഫന്റര്‍

സമകാലിക മലയാളം ഡെസ്ക്

2017ലെ ബാലന്‍ ദി ഓര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൈകളിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്ന ഫുട്‌ബോല്‍ ആരാധകര്‍ കുറച്ചൊന്നുമല്ല. അഞ്ചാം തവണ ബാലന്‍ ദി ഓറില്‍ മുത്തമിട്ട് മെസിക്കൊപ്പം റയല്‍ താരം എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 

അതിനിടയിലാണ് റൊണാള്‍ഡോ ഈ വര്‍ഷത്തെ ബാലന്‍ ദി ഓര്‍ വാങ്ങിക്കാന്‍ അര്‍ഹനല്ലെന്ന പ്രതികരണവുമായി അത്‌ലറ്റിക്കോ മാഡ്രിഡ് താരം രംഗത്തെത്തുന്നത്. ബാലന്‍ ദി ഓര്‍ നേടാന്‍ മാത്രം കാര്യമായ ഒന്നും റൊണാള്‍ഡോ ടീമിനായി ചെയ്തിട്ടില്ലെന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ നിരക്കാരനായ ഫിലിപ്പ് ലൂയിസ് പറയുന്നത്. 

ആറാം വട്ടം ബാലന്‍ ദി ഓര്‍ ലക്ഷ്യമിട്ടെത്തിയ മെസിയെ പിന്നിലാക്കി 2016ല്‍ ഉള്‍പ്പെടെ നാല് വട്ടമാണ് റൊണാള്‍ഡോ ബാലന്‍ ദി ഓര്‍ സ്വന്തമാക്കിയിരുന്നത്. ഈ വര്‍ഷം സൂപ്പര്‍ കോപ്പയില്‍ റയലിന് കിരീടം നേടിക്കൊടുത്തതോടെ ബാലന്‍ ദി ഓര്‍ പോര്‍ച്ചുഗല്‍ താരത്തിന് തന്നെയെന്ന് ആരാധകര്‍ ഉറപ്പിക്കുകയും ചെയ്യുന്നു. 

എന്നാല്‍ കഴിഞ്ഞ രണ്ട് മാസം മുന്‍പ് വരെ റൊണാള്‍ഡോ തന്റെ ടീമിനായി ഒന്നും ചെയ്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിലീപ്പ് ലൂയിസ്, റൊണാള്‍ഡോ ബാലന്‍ ദി ഓറിന് അര്‍ഹനല്ലെന്ന് പറയുന്നത്. റൊണാള്‍ഡോയേക്കാളും കണ്‍സിസ്റ്റന്‍സിയോടെ കളിക്കുന്ന മറ്റ് കളിക്കാരുണ്ട്. റഷ്യയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ കപ്പില്‍ റൊണാള്‍ഡോയ്ക്ക് ടീമിനെ പോര്‍ച്ചുഗലിനെ ഫൈനലിലെത്തിക്കാന്‍ സാധിക്കാതിരുന്നതും ഫിലിപ്പ് ലൂയിസ് ഉദാഹരണമായി മുന്നില്‍ വയ്ക്കുന്നു. 

റൊണാള്‍ഡോ ബാലന്‍ ദി ഓറിന് അര്‍ഹനല്ലെന്ന് പറയുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് താരം, മെസിയെ പുകഴ്ത്താനും മറന്നില്ല. താന്‍ മെസിയെ ആരാധിക്കുന്നു. കളിക്ക് ശേഷം മെസി തന്നോട് ഒരിക്കല്‍ പോലും ഒരു പരാതിയും പറഞ്ഞിട്ടില്ല. ഞാന്‍ ജയിക്കാനായാണ് വരുന്നത്, മെസിക്കെതിരെ കളിക്കാനായാണ് വരുന്നതെന്ന് പറയാറില്ലെന്നും ഫിലിപ്പ് ലൂയിസ് പറയുന്നു.

ഫിലിപ്പ് ലൂയിസിന്റെ അത്‌ലറ്റിക്കോ മാഡ്രിഡിലെ സഹതാരമായ അന്റോയിന്‍  ഗ്രീസ്മനായിരുന്നു 2016 ബാലന്‍ ദി ഓറില്‍ റൊണാള്‍ഡോയ്ക്കും മെസിക്കും പിന്നിലായി മൂന്നാം സ്ഥാനത്ത് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു