കായികം

ജയം കേരളത്തിന്‌ സമര്‍പ്പിച്ച് കോഹ് ലി, ഇന്ത്യന്‍ ടീമിന് നിങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുക ഇതാണ്

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ജയം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. കടുപ്പമേറിയ ദിനങ്ങളിലൂടെയാണ് കേരളം കടന്നു പോകുന്നത്‌. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക ഇതാണ്, കോഹ് ലി  മത്സരത്തിന് ശേഷം പറഞ്ഞു.

നേരത്തെ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കി കോഹ് ലി മുന്നോട്ടു വന്നിരുന്നു. സച്ചിന്‍, ഹര്‍ദിക് പാണ്ഡ്യ, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും പ്രളയ കെടുതിയില്‍ വലയുന്ന മലയാളികള്‍ക്ക് പിന്തുണ അറിയിക്കുകയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം എന്ന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഷാഹിദ് അഫ്രീദി, ശുഐബ് മാലിക്, ഹസന്‍ അലി എന്നീ പാക് താരങ്ങളും, റോമ, ലിവര്‍പൂള്‍, ബാഴ്‌സലോണ എന്നീ ഫുട്‌ബോള്‍ ക്ലബുകളും കേരളത്തിന് ഒപ്പമുണ്ടെന്ന് പറയാന്‍ മടി കാണിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ