കായികം

കോളം തികച്ചു, ആ ഏഴ് വിദേശ താരങ്ങളും ബ്ലാസ്‌റ്റേഴ്‌സില്‍ എത്തി

സമകാലിക മലയാളം ഡെസ്ക്

ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഏഴ് വിദശ താരങ്ങളുടേയും കോളം നിറച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. സെര്‍ബിയന്‍ മധ്യ നിര താരം നിക്കോള കര്‍മരേവിച്ചിനെ കൂടി സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളുടെ ലിസ്റ്റ് നിറച്ചത്. 

കര്‍മരേവിച്ച് കൂടി വരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിലെ സെര്‍ബിയന്‍ താരങ്ങളുടെ എണ്ണം മൂന്നായി. വെസ്റ്റര്‍ എന്ന ഫറവോ ദ്വീപിലെ ക്ലബില്‍ നിന്നുമാണ് കര്‍മരേവിച്ച് മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്. സെര്‍ബിയയുടെ അണ്ടര്‍ 19, അണ്ടര്‍ 21 ടീമുകളിലും കര്‍മരേവിച്ച് കളിച്ചിരുന്നു. 

ഫ്രഞ്ച് താരം സിറില്‍ കാലി, ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസിറ്റോ, ഘാനയുടെ പെക്കൂസണ്‍, സ്ലൊവേനിയന്‍ താരം മറ്റേജ് പോപ്ലാറ്റ്‌നിക്ക്, സെര്‍ബിയന്‍ താരങ്ങളായ സ്ലവിസ സ്റ്റൊജനോവിച്ച്, നെമാന്‍ജ പെസിച്ച് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഇപ്പോഴുള്ള വിദേശ താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം