കായികം

ഒ‍‍ഡിഷയിൽ ചരിത്രമെഴുതി ബെൽജിയം; നെതർലൻഡ്സിനെ വീഴ്ത്തി ഹോക്കി ലോകകപ്പിൽ കന്നി കിരീടം

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്. ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെ പരാജയപ്പെടുത്തിയാണ് ബെല്‍ജിയം തങ്ങളുടെ കന്നി ലോക കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരു ഗോള്‍ പോലും നേടാതെ സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരിലാണ് ബെല്‍ജിയം വിജയം സ്വന്തമാക്കിയത്. 3-2നാണ് അവരുടെ വിജയവും കിരീട നേട്ടവും. 

ലോകകപ്പ് ഹോക്കി ചരിത്രത്തില്‍ ആദ്യമായാണ് ഫൈനല്‍ പോരിനിറങ്ങിയ രണ്ട് ടീമുകളും നിശ്ചിത സമയത്തെ നാല് ക്വാര്‍ട്ടറുകളിലും ഗോളുകള്‍ നേടാതെ മത്സരം പൂര്‍ത്തിയാക്കുന്നത്.

ഓസ്ട്രേലിയക്കാണ് മൂന്നാം സ്ഥാനം. വെങ്കല മത്സരത്തില്‍ ഇംഗ്ലണ്ടിനെ 8-1 എന്ന സ്കോറിനു നിഷ്പ്രഭമാക്കിയാണ് നിലവിലെ ചാംപ്യന്മാരായിരുന്ന ഓസ്ട്രേലിയ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടത്. ടോം ക്രെയിഗ് മൂന്ന് ഗോള്‍ നേടിയപ്പോള്‍ ജെറിമ ഹേവര്‍ഡ് രണ്ടും ടിം ബ്രാന്‍ഡ്, ട്രെന്റ് മിട്ടണ്‍, ബ്ലേക്ക് ഗോവേഴ്സ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ബാരി മിഡില്‍ട്ടണ്‍ ഇംഗ്ലണ്ടിന്റെ ഏക ഗോള്‍ നേടി. 

ആദ്യ പകുതിയില്‍ 3-0നു മുന്നിലായിരുന്നു ഓസ്ട്രേലിയ രണ്ടാം പകുതിയില്‍ ഗോള്‍ വര്‍ഷം ഉതിര്‍ക്കുകയായിരുന്നു. ഒൻപതാം മിനുട്ടില്‍ ബ്ലേക്ക് ഗോവേഴ്സ് ആരംഭിച്ച ഗോള്‍ സ്കോറിങ് ഓസ്ട്രേലിയ അവസാനിപ്പിച്ചത് 60ാം മിനുട്ടിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍