കായികം

വീണ്ടും തകര്‍പ്പന്‍ കളിയുമായി കേരളം, രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയെ നാണം കെടുത്തി വിട്ടു

സമകാലിക മലയാളം ഡെസ്ക്

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സ്വപ്‌ന തുല്യമായ കളി അവസാനിക്കുന്നില്ല. കരുത്തരായ ഡല്‍ഹിയെ തോല്‍പ്പിച്ച് സീസണിലെ മൂന്നാം ജയം പിടിച്ചിരിക്കുകയാണ് കേരളം. ഇന്നിങ്‌സിനും 27 റണ്‍സിനുമാണ് കേരളത്തിന്റെ ജയം.  

സക്‌സേനയുടെ ഓള്‍ റൗണ്ട് മികവാണ് കേരളത്തെ ജയത്തിലേക്കെത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 68 റണ്‍സ് എടുത്ത സക്‌സേന രണ്ടിന്നിങ്‌സിലുമായി ഡല്‍ഹിയുടെ ഒന്‍പത് വിക്കറ്റുകള്‍ പിഴുത്. ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാം ഇന്നിങ്‌സില്‍ മൂന്നും. 

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 320 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ കേരളം 139 റണ്‍സില്‍ ഒതുക്കി. ഫോളോഓണിന് ഇറങ്ങേണ്ടി വന്ന ഡല്‍ഹിക്ക് അപ്പോഴും രക്ഷയുണ്ടായില്ല. സന്ദീപ് വാര്യരും സ്‌കസേനയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തുകയും സി്ജമോന്‍ ജോസഫഉം, ബേസിലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ ഡല്‍ഹിക്ക് പിടിച്ചു നില്‍ക്കാനായില്ല. 

സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ച കേരളം മൂന്ന് വട്ടം ജയം പിടിച്ചപ്പോള്‍ രണ്ട് തോല്‍വിയും, ഒരു സമനിലയും വഴങ്ങി. 20 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് കേരളം ഇപ്പോള്‍. പഞ്ചാബിനെതിരെ മൊഹാലിയിലാണ് കേരളത്തിന്റെ അടുത്ത കളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം