കായികം

ടെസ്റ്റ് റാങ്കിങ്; ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ് ലി, നേട്ടം കൊയ്ത് ഭൂമ്രയും പന്തും

സമകാലിക മലയാളം ഡെസ്ക്

ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ് ലി. എന്നാല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ 82 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും റാങ്കിങ്ങില്‍ കോഹ് ലിക്ക് മൂന്ന് പോയിന്റ് നഷ്ടമായി. എങ്കിലും രണ്ടാമതുള്ള കെയിന്‍ വില്യംസണിനേക്കാള്‍ 34 പോയിന്റ് മുന്നിലാണ് ഇന്ത്യന്‍ നായകന്‍. 

ഈ വര്‍ഷം 937 എന്ന കരിയറിലെ ഏറ്റവും മികച്ച പോയിന്റില്‍ കോഹ് ലി എത്തിയിരുന്നു. ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന പോയിന്റാണ് ഇത്. ഓഗസ്റ്റില്‍ സ്മിത്തിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയ കോഹ് ലി ഇപ്പോള്‍ 135 ദിവസമായി ഒന്നാമത് തുടരുകയാണ്. ടെസ്റ്റ് ബൗളര്‍മാരില്‍ സൗത്ത് ആഫ്രിക്കന്‍ താരം റബാഡ ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സിനെ പിന്നിലേക്ക് തന്നെ മാറ്റി നിര്‍ത്തുകയാണ് വര്‍ഷാവസാനവും.

മെല്‍ബണിലെ ഒന്‍പത് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ഭൂമ്ര വലിയ മുന്നേറ്റം നടത്തി. 28ാം സ്ഥാനത്ത് നിന്നും പന്ത്രണ്ടാമതായാണ് ഭൂമ്ര റാങ്കിങ്ങില്‍ കുതിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ നിലവില്‍ റാങ്കിങ്ങില്‍ മുന്നിലുള്ളത് ഭൂമ്രയാണ്. 23ാം സ്ഥാനത്താണ് മുഹമ്മദ് ഷമി. ചേതേശ്വര്‍ പൂജാര നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, പത്ത് സ്ഥാനം മുന്നോട്ട് വന്ന റിഷഭ് പന്ത് റാങ്കിങ്ങില്‍ 38മാതെത്തി. മെല്‍ബണിലെ 76, 42 റണ്‍സ് പ്രകടനത്തോടെ മായങ്ക് അഗര്‍വാള്‍ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 67ാം സ്ഥാനത്തെത്തി. മെല്‍ബണില്‍ പൊരുതി നിന്ന കമിന്‍സും റാങ്കിങ്ങില്‍ കരിയറിലെ മികച്ച പൊസിഷനില്‍ എത്തി. ബൗളര്‍മാരില്‍ മൂന്നാമതാണ് കമിന്‍സ്. ബാറ്റ്‌സമാന്‍മാരില്‍ 13 സ്ഥാനം കയറി 91ാം റാങ്കിലേക്കും കമിന്‍സ് വന്നിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍