കായികം

സച്ചിനെ പോലെ, പോണ്ടിങ്ങിനെ പോലെ, ദ്രാവിഡിനെ പോലെ കോഹ് ലിയും മിടുക്കന്‍ തന്നെ;  കോഹ് ലിക്കുള്ള പിന്തണ പിന്‍വലിക്കാന്‍ ഗാംഗുലിയില്ല

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നതിലേക്ക് ഇന്ത്യന്‍ സംഘം നീങ്ങവെ നായകന്‍ വിരാട് കോഹ് ലിയെ പ്രശംസിച്ച് സൗരവ് ഗാംഗുലി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പമാണ് കോഹ് ലിയെന്നാണ് ഗാംഗുലി പറയുന്നത്. 

സച്ചിന്‍, രാഹുല്‍,  ലക്ഷ്മണ്‍, സെവാഗ്, റിക്കി പോണ്ടിങ്, ലാറ എന്നിവര്‍ക്കെല്ലാമൊപ്പം കളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. കോഹ് ലി ഇവര്‍ക്കെല്ലാം ഒപ്പം നില്‍ക്കുന്നുവെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ മികച്ച കളിയാണ് ഇന്ത്യന്‍ സംഘം പുറത്തെടുക്കുന്നത്. ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് ശേഷം ആറ് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിട്ടു നില്‍ക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കോഹ് ലിയുടേയും സംഘത്തിന്റേയും പ്രകടനം എത്ര മികച്ചതാണെന്ന് മനസിലാവുമെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടുന്നു. 

അതിശയകരമായ രീതിയില്‍ അധികാരം ഉപയോഗപ്പെടുത്തുന്നതും, അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവും കൊണ്ട് മാത്രമല്ല കോഹ് ലി എന്നെ അതിശയിപ്പിക്കുന്നത്. കളിക്കളത്തിലെ ഊര്‍ജവും, ഓരോ ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ കൊണ്ടുവരുന്ന തീവ്രതയും കോഹ് ലിയെ വേറ ലെവലില്‍ എത്തിക്കുന്നുവെന്ന് ഗാംഗുലി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന