കായികം

മാര്‍ച്ച് ഏഴിന്‌ വീണ്ടും വരുമല്ലോ? റയലിനോടേറ്റ തോല്‍വിക്ക് ശേഷം നെയ്മര്‍

സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടാന്‍ പിഎസ്ജിക്ക് ഇനിയും സാധ്യതകളുണ്ടെന്ന് നെയ്മര്‍. റയലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു പിഎസ്ജി മുന്നേറ്റ നിരക്കാരന്റെ പ്രതികരണം. 

റയലിനെതിരായ മത്സരത്തിലെ ചില സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചു. വേണ്ട പക്വത ഞങ്ങള്‍ക്ക് കാണിക്കാനായില്ല. എന്നാല്‍ ഞങ്ങള്‍ മോശമായല്ല കളിച്ചത്. പക്ഷേ റയല്‍ മാഡ്രിഡിനെ ചിത്രത്തില്‍ നിന്നേ മായ്ച്ചു കളയാന്‍ ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. 

മാര്‍ച്ച് ഏഴിന്‌ വീണ്ടും റയലിനെതിരെ പിഎസ്ജി വരുമ്പോള്‍ അതും കടുപ്പമേറിയ മത്സരം തന്നെയാകുമെന്ന് നെയ്മര്‍ പറയുന്നു. പക്ഷേ അസാധ്യമായത് ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം ഇതിലും മോശമായ സാഹചര്യത്തെ നേരിട്ടിട്ടുണ്ട്. എന്നാല്‍ അതിനെ അതിജീവിക്കാനായെന്നും ബ്രസീലിയന്‍ താരം വ്യക്തമാക്കുന്നു. 

കഴിഞ്ഞ സീസണില്‍ പിഎസ്ജി ബാഴ്‌സയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടപ്പോള്‍ ബാഴ്‌സ്‌ക്കൊപ്പമായിരുന്നു നെയ്മര്‍. എന്നാല്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പിഎസ്ജിയെ പഞ്ഞിക്കിട്ടായിരുന്നു നെയ്മര്‍ അടങ്ങിയ സംഘത്തിന്റെ തിരിച്ചു വരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത