കായികം

അണ്ടർ 19 ടീമിൽ ഇടമില്ല ; മുൻ ക്രിക്കറ്റ് താരത്തിന്റെ മകൻ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കറാച്ചി : അണ്ടർ 19 ടീമിൽ ഇടംലഭിക്കാത്തതിന്റെ നിരാശയെ തുടർന്ന് മുൻ ക്രിക്കറ്റ് താരത്തിന്റെ മകൻ ആത്മഹത്യ ചെയ്തു. പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അമീർ ഹാനിഫിന്റെ മകൻ മുഹമ്മദ് സരിയാബാണ് ആത്മഹത്യ ചെയ്തത്. പ്രായപരിധി കഴിഞ്ഞു എന്നു ചൂണ്ടിക്കാട്ടിയാണ് സെലക്ടർമാർ സരിയാബിന് ടീമിൽ ഇടം നിഷേധിച്ചതെന്നാണ് റിപ്പോർട്ട്. 

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് സരിയാബ്, ടീമിൽ ഇടംലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അണ്ടര്‍ 19 ടീമില്‍ കളിക്കാനുള്ള പ്രായപരിധി സരിയാബിന് കഴിഞ്ഞു എന്ന് അധികൃതര്‍ അറിയച്ചതോടെ, താരം ഏറെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച്‌ പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 

1990 കളിൽ പാകിസ്ഥാന് വേണ്ടി അ‍ഞ്ച് ഏകദിനമൽസരങ്ങൽ കളിച്ച താരമാണ് അമീർ ഹാനിഫ്. തന്റെ മകനെ ടീം കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന് അമീര്‍ ഹാനിഫ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു