കായികം

മാച്ച് ബോള്‍ അമ്പയറില്‍ നിന്നും വാങ്ങി ധോനി; വിരമിക്കല്‍ സൂചന?

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ അമ്പയറുടെ പക്കല്‍ നിന്നും മാച്ച് ബോള്‍ വാങ്ങിയ ധോനിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. വിരമിക്കല്‍ സൂചനയാണോ ഇതെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം. 

ഓള്‍ റൗണ്ട് മികവില്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചതിന് പിന്നാലെ ഗ്രൗണ്ട് വിടുന്നതിന് മുന്‍പായിരുന്നു മാച്ച് ബോള്‍ അമ്പയറുടെ പക്കല്‍ നിന്നും ധോനി വാങ്ങിയത്. ഇംഗ്ലണ്ടിലെ തന്റെ അവസാന ഏകദിന പരമ്പര ആയിരുന്നിരിക്കാം ഇതെന്ന് ഉറപ്പിച്ചായിരിക്കും ധോനി മാച്ച് ബോള്‍ വാങ്ങിയതെന്നും വിലയിരുത്തലുകള്‍ ഉയര്‍ന്നു കഴിഞ്ഞു. 

2014ലാണ് ധോനി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 321 ഏകദിനങ്ങളിലും 93 ട്വിന്റി20യിലും ധോനി ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങി കഴിഞ്ഞു. 10,000 റണ്‍സ്  ക്ലബിലെത്തി മറ്റൊരു നേട്ടം കൂടി ധോനി സ്വന്തമാക്കി കഴിഞ്ഞു. 10,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ധോനി. 

ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ടിടത്ത് നിന്നും ശക്തമായി തിരിച്ചെത്തിയാണ് ഇംഗ്ലണ്ട് രണ്ട് ജയങ്ങള്‍ തുടരെ നേടി പരമ്പര സ്വന്തമാക്കിയത്. കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പരാജയപ്പെടുകയും, 256 എന്ന സ്‌കോര്‍ പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്കും കഴിയാതെ വരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!