കായികം

സെലക്ഷന് സെക്‌സ്; സ്റ്റിങ് ഓപ്പറേഷനില്‍ അന്വേഷണവുമായി ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടീമിലേക്ക് സെലക്ഷന്‍ ലഭിക്കാന്‍ തനിക്കായി വേശ്യയെ എത്തിച്ചു തരണം എന്ന് ക്രിക്കറ്റ് താരത്തോട് ആവശ്യപ്പെട്ട മുഹമ്മദ് അക്രം സെയ്ഫി, ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് പദവി രാജിവെച്ചു. സംഭവത്തിന്റെ സ്റ്റിങ് ഓപ്പറേഷന്‍ പുറത്തു വന്നതോടെ ബിസിസിഐ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നതിന് വേശ്യയെ എത്തിച്ചു നല്‍കണം എന്ന് ആവശ്യപ്പെട്ടതായി ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ക്രിക്കറ്റ് താരമായിരുന്നു വെളിപ്പെടുത്തിയത്. മാത്രമല്ല, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടത്തി അക്രം കളിക്കാരെ വിവിധ ടൂര്‍ണമെന്റുകളിലേക്ക് അനധികൃതമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹിന്ദി ന്യൂസ് ചാനലായ ന്യൂസ്1 ആരോപിക്കുന്നു. 

ചാനലില്‍ നിന്നും സ്റ്റിങ് ഓപ്പറേഷന്റെ ഓഡിയോ ക്ലിപ്പ് ശേഖരിച്ചതായി ബിസിസിഐ ആന്റി കറപ്ഷന്‍ യൂനിറ്റ് വ്യക്തമാക്കി. എന്നാല്‍ സംഭവങ്ങളോട് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല്ര ഇതുവരെ പ്രതികരിച്ചിട്ടില്ല. 

സംഭവം പുറത്തു വന്നതിന് പിന്നാലെ ശക്തമായ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍