കായികം

കാറിനുള്ളില്‍ കുടുങ്ങിയ യുവതിയെ രക്ഷിക്കാനും ടീം സ്പിരിറ്റ്, കാര്‍ മറിച്ചിട്ട് ഫുട്‌ബോള്‍ ടീം

സമകാലിക മലയാളം ഡെസ്ക്

ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി മടങ്ങുകയായിരുന്നു ആ ഫുട്‌ബോള്‍ സംഘം. തലകീഴായി മറിഞ്ഞു കിടക്കുന്ന കാറില്‍ നിന്നുമുള്ള സ്ത്രീയുടെ കരച്ചില്‍ കേട്ടതോടെ അവര്‍ക്ക് വെറുതെ കടന്നു പോകുവാനായില്ല. ഫുട്‌ബോളിലെ കരുത്ത് പുറത്തെടുത്ത് അവര്‍ മറിഞ്ഞു കിടന്നിരുന്ന കാര്‍ തിരിച്ചിട്ടു, യുവതിയെ രക്ഷപ്പെടുത്തി. 

അമേരിക്കയിലെ ഒറിഗോണിലാണ് അപകടത്തില്‍ തലകീഴായി മറിഞ്ഞു കിടന്നിരുന്ന കാറില്‍ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്താന്‍ ഫുട്‌ബോള്‍ കളിക്കാര്‍ ഒത്തുപിടിച്ചത്. ബ്ലാക്ക് നെറ്റ്‌സ് എന്ന ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായിരുന്നു അവര്‍. 

ശക്തമായ കാറ്റിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍വസ്ഥിതിയിലാക്കാതെ യുവതിയെ രക്ഷിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ധ സംഘം എത്തുന്നത് വരെ കാത്തിരിക്കാനും സാധിക്കില്ലായിരുന്നു. ആ സമയമാണ് ഫുട്‌ബോള്‍ താരങ്ങള്‍ രക്ഷപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഇവരുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്നതോടെ വലിയ പ്രശംസയാണ് ഈ കളിക്കാരെ തേടിയെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്