കായികം

അഡ്രസ് ഫേസ്ബുക്കിലൂടെ ചോര്‍ന്നു; പിന്നെ സലയ്ക്ക് നേരിടേണ്ടി വന്നത് അറിഞ്ഞില്ലേ?

സമകാലിക മലയാളം ഡെസ്ക്

റഷ്യയില്‍ ടീമിന് വേണ്ടി വലിയ അത്ഭുതം നടത്താന്‍ സാധിക്കാത്തതിന്റെ നിരാശ സലയ്ക്കും ഈജിപ്തിനും ഒരുപോലെയുണ്ടാകും. ലോക കപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്നും തിരിച്ചു വരാന്‍ തയ്യാറെടുക്കുന്ന മുഹമ്മദ് സലയേ  പക്ഷേ മറ്റൊരു ഞെട്ടലാണ് കാത്തിരുന്നത്. 

അബദ്ധത്തില്‍ ഈജിപ്ത്യന്‍ മെസിയുടെ അഡ്രസ് ഫേസ്ബുക്കിലൂടെ പരസ്യമാവുകയായിരുന്നു. ഫലമോ, മെസിയുടെ വീടിന് മുന്നില്‍ ജനങ്ങള്‍ തടിച്ചു കൂടി. ലോക കപ്പിലേറ്റ തോല്‍വിയുടെ ദേഷ്യമൊന്നും അവര്‍ക്ക് സലയോട് ഉണ്ടായിരുന്നില്ല. 

ഈജിപ്തിലെ ഏറ്റവും പ്രശസ്തനായ തന്നെ കാണാനെത്തിയ ജനങ്ങളെ ഈ ലിവര്‍പൂള്‍ സ്‌ട്രൈക്കറും നിരാശപ്പെടുത്തിയില്ല. അവരുടെ സ്‌നേഹം തിരിച്ചറിഞ്ഞ് സല ജനക്കൂട്ടത്തിനിടയിലേക്കെത്തി. ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് ഇറങ്ങാന്‍ പലരും മടക്കുമെങ്കിലും സല അതിന് മടിച്ചില്ല. അവര്‍ക്കരികിലേക്കെത്തി കൈകൊടുത്ത് വേണ്ടവര്‍ക്ക് ഓട്ടോഗ്രാഫും നല്‍കിയാണ് സല അവരെ യാത്രയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!