കായികം

ഭാര്യയുടെ പരാതിയില്‍ മുഹമ്മദ് ഷമിക്കെതിരേ കൊലപാതക ശ്രമത്തിന് കേസ് എടുത്തു

സമകാലിക മലയാളം ഡെസ്ക്

ഭാര്യയുടെ പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഷമിക്കെതിരേ കൊലപാതക ശ്രമത്തിന് കേസ് എടുത്തു. ഷമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ ഉപദ്രവിക്കുന്നെന്നും കാട്ടി ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിലാണ് താരത്തിനെതിരേ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് മറ്റ് നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് ഹസിന്‍ രംഗത്തെത്തിയത്. സ്ത്രീകളുമായുള്ള ഷമിയുടെ സന്ദേശവും അവരുടെ ചിത്രങ്ങളും ഫോണ്‍നമ്പറുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു.  കൂടാതെ ഷമിയുടെ വീട്ടുകാര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് ബിസിസിഐയുടെ കരാറില്‍ നിന്ന് ഷമിയെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ തവണ ബി കാറ്റഗറിയിലായിരുന്നു ഷമി. എന്നാല്‍ ഭാര്യയുടെ എല്ലാ ആരോപണങ്ങളേയും ഷമി തള്ളി. തന്റെ കളി നശിപ്പിക്കാനായി കരുതിക്കൂട്ടി ചെയ്യുന്ന കാര്യങ്ങളാണ് ഇതെന്നാണ് ഷമി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്