കായികം

സ്‌കോര്‍ ബോര്‍ഡ് കുലുക്കിയിട്ട സിക്‌സ്; പിറന്നത് ഇന്ത്യന്‍ വനിതാ ബൗളറുടെ ബാറ്റില്‍ നിന്നും

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 60 റണ്‍സിന് ഇന്ത്യന്‍ വനിതകള്‍ തോല്‍വി നേരിട്ടെങ്കിലും പൂജ വസ്ത്രാക്കര്‍ പറത്തിയ തകര്‍പ്പന്‍ സിക്‌സാണ് ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിക്കുന്നത്. സ്‌കോര്‍ ബോര്‍ഡ് കുലുക്കിയായിരുന്നു 40ാം ഓവറില്‍ പൂജയുടെ സിക്‌സ് പിറന്നത്. 

ഓസീസ് ബൗളര്‍ ജെസ് ജൊനാസെന്നിനെ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ പൂജയുടെ സിക്‌സ് ചെന്നു പതിച്ചത് സ്‌കോര്‍ ബോര്‍ഡില്‍. റണ്‍സും, ഓവറും പേരുമെല്ലാം എഴുതിയിരുന്ന അക്കങ്ങളെല്ലാം പന്തുകൊണ്ട് താഴേക്ക് വീണു. 

ബൗളറുടെ റോള്‍ നിറവേറ്റുന്ന പൂജയുടെ ബാറ്റില്‍ നിന്നും വിരിഞ്ഞ സിക്‌സ് ബിസിസിഐയാണ് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തത്. കളിയില്‍ ബൗളുകൊണ്ട് മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന പൂജ 33 ബോളില്‍ നിന്നും 30 റണ്‍സ് ടീമിനായി സ്‌കോര്‍ ചെയ്തു. നേരത്തെ, ഒന്‍പതാം സ്ഥാനത്ത് ബാറ്റ് ചെയ്ത് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡും പൂജ സ്വന്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'