കായികം

എംബാപ്പെയില്ല; ഗോള്‍ഡന്‍ ബോയ് പുര്‌സകാരത്തിനായി ഈ അഞ്ച് പേര്‍

സമകാലിക മലയാളം ഡെസ്ക്

യൂറോപ്യന്‍ ടീമുകളില്‍ കളിക്കുന്ന മികച്ച യുവ ഫുട്‌ബോള്‍ താരത്തിനുള്ള ഗോള്‍ഡന്‍ ബോയ് 2018 പുരസ്‌കാരത്തിനുള്ള അവസാന അഞ്ച് പേരുടെ പട്ടിക പുറത്തിറക്കി. നിലവിലെ പുരസ്‌കാര ജേതാവും ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലെ നിര്‍ണായക സാന്നിധ്യവുമായ ഫ്രഞ്ച് വണ്ടര്‍ കിഡ് കെയ്‌ലിയന്‍ എംബാപ്പെ അവസാന പട്ടികയില്‍ ഇടം നേടിയില്ല എന്നതാണ് ശ്രദ്ധേയം. ലോകകപ്പിലെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരവും എംബാപ്പെ നേടിയിരുന്നു. ഫിഫയുടെ ദ ബെസ്റ്റ് പുരസ്‌കാര പട്ടികയിലും ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാര പട്ടികയിലും ഇടം പിടിക്കാനും എംബാപ്പെയ്ക്ക് സാധിച്ചിരുന്നു.

യൂറോപിലെ വിവിധ ടീമുകളില്‍ കളിക്കുന്ന 21 വയസിന് താഴെയുള്ള മികച്ച യുവ താരത്തിന് ഇറ്റാലിയന്‍ കായിക ദിനപത്രമായ ടുട്ടോസ്‌പോര്‍ട് നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളാണ് വോട്ടിങിലൂടെ യുവ താരത്തെ തിരഞ്ഞെടുക്കുന്നത്. 

ലിവര്‍പൂളിന്റെ ഇംഗ്ലണ്ട് പ്രതിരോധ താരം ട്രെന്‍ഡ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, എസി മിലാന്റെ ഇറ്റാലിയന്‍ മുന്നേറ്റ താരം പാട്രിക്ക് കട്രോണ്‍, ഹോളണ്ട് ഇതിഹാസം പാട്രിക്ക് ക്ലൈവര്‍ട്ടിന്റെ മകനും റോമയുടെ മുന്നേറ്റ താരവുമായ ജസ്റ്റിന്‍ ക്ലൈവര്‍ട്ട്, അയാക്‌സിന്റെ ഹോളണ്ട് പ്രതിരോധ താരം തന്നെയായ മത്യാസ് ഡി ലൈറ്റ്, റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ മുന്നേറ്റ താരം വിനിഷ്യസ് ജൂനിയര്‍ എന്നിവരാണ് അവസാന പട്ടികയിലുള്‍പ്പെട്ട അഞ്ച് താരങ്ങള്‍. 

2003ലാണ് പുരസ്‌കാരം നല്‍കാന്‍ ആരംഭിച്ചത്. ഹോളണ്ടിന്റെ അയാക്‌സ് താരം റാഫേല്‍ വാന്‍ ഡര്‍ വാര്‍ട്ടായിരുന്നു പ്രഥമ പുരസ്‌കാരം സ്വന്തമാക്കിയത്. പിന്നീട് വെയ്ന്‍ റൂണി, ലയണല്‍ മെസി, സെസ്‌ക് ഫാബ്രിഗസ്, സെര്‍ജിയോ അഗ്യൂറോ, ആന്‍ഡേഴ്‌സന്‍, അല്‍ക്‌സാന്‍ഡ്രെ പാറ്റോ, മരിയോ ബെലോട്ടെല്ലി, മരിയോ ഗോട്‌സെ, ഇസ്‌ക്കോ, പോള്‍ പോഗ്ബ, റഹീം സ്‌റ്റെര്‍ലിങ്, ആന്റണി മാര്‍ഷ്യല്‍, റെനാറ്റോ സാഞ്ചസ്, കെയ്‌ലിയന്‍ എംബാപ്പെ എന്നിവരാണ് പിന്നീട് പുരസ്‌കാരം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്