കായികം

അവളോട് ഒന്നും പറയില്ല, അവള്‍ക്ക് ചിറകുകളുണ്ട്, തുറന്ന ആകാശമൊരുക്കാൻ ശ്രമിക്കും; മുൻ ഇന്ത്യൻ താരത്തിന്റെ മറുപടി വൈറൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മകളുടെ കരിയറിനെ കുറിച്ചുള്ള ചോദ്യത്തിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര നൽകിയ മറുപടി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. 

വീടിനുള്ളില്‍ മകള്‍ ആര്‍ണയുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിന്റെ 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആകാശ് ചോപ്ര കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് ഫോളോവര്‍മാരില്‍ ഒരാള്‍ മകളുടെ കരിയിറിനെ കുറിച്ചുള്ള ചോദ്യവുമായി എത്തിയത്. 'ക്രിക്കറ്റ് ഒരു കരിയറാക്കുന്നതിനെ കുറിച്ച് നിങ്ങള്‍ മകളോട് പറയുമെന്ന് തോന്നുന്നില്ല', എന്നായിരുന്നു അയാളുടെ ട്വീറ്റ്. 

ഇതിന് ആകാശ് ചോപ്ര നല്‍കിയ മറുപടിയാണ് കൗതുകം. 'അവള്‍ക്ക് ചിറകുകളുണ്ട്.  ഞാന്‍ അവളോട് ഒന്നും പറയില്ല. തുറന്ന ആകാശമൊരുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക', ആകാശ് ട്വിറ്ററില്‍ കുറിച്ചു. കുറിപ്പ് വന്നതിന് പിന്നാലെ നിരവധി പേരാണ് ആകാശ് ചോപ്രയുടെ  വാക്കുകളെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പലരും കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം