കായികം

ശതകം പിന്നിട്ട് കോഹ്‌ലി; സെഞ്ച്വറി നഷ്ടപ്പെട്ട് പന്ത്; ആധിപത്യം തുടര്‍ന്ന് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും ഇന്ത്യയുടെ കുതിപ്പ്. അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷാ സെഞ്ച്വറി നേടി വരവറിയിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ശതകം പിന്നിട്ടു. 

ഇന്ത്യ ഇപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 477 റണ്‍സെന്ന നിലയിലാണ്. 192 പന്തില്‍ ഏഴ് ഫോറിന്റെ അകമ്പടിയില്‍ 106 റണ്‍സുമായി കോഹ്‌ലി ക്രീസിലുണ്ട്. നായകന്റെ 24ാം ടെസ്റ്റ് ശതകമാണിത്. എട്ട് പന്തില്‍ നാല് റണ്‍സുമായി ജഡേജയാണ് നായകന് കൂട്ടായി ക്രീസിലുള്ളത്. 

അതേസമയം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യക്കിന്ന് നഷ്ടമായിട്ടുള്ളത്. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ പന്ത് 84 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 92 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന താരത്തെ ദേവേന്ദ്ര ബിഷുവാണ് മടക്കിയത്. 

നേരത്തെ ആദ്യ ദിനത്തില്‍ പൃഥ്വി ഷാ (134), ചേതേശ്വര്‍ പൂജാര (86), അജിന്‍ക്യ രഹാനെ (41) എന്നിവരും ഇന്ത്യക്കായി തിളങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം