കായികം

തകര്‍ത്തു കളിച്ച പവലിനെ വെട്ടി വീണ്ടും ഇന്ത്യന്‍ പ്രഹരം; കരകയറാന്‍ വിന്‍ഡിസ്‌

സമകാലിക മലയാളം ഡെസ്ക്

ചന്ദ്രപോള്‍ ഹേംരാജിന്റെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെ പിടിച്ചുയര്‍ത്തി കിരണ്‍ പവല്‍. തുടക്കത്തിലേറ്റ പ്രഹരം വകവയ്ക്കാതെ അടിച്ചു കളിച്ച കിരണ്‍ പവല്‍ 39 ബോളില്‍ നിന്നും അര്‍ധ ശതകം തികച്ചു. 

ആറ് ഫോറും രണ്ട് സിക്‌സും പറത്തിയാണ് പവല്‍ അര്‍ധശതകത്തിലേക്ക് എത്തിയത്. അര്‍ധ ശതകം തികച്ചതിന് പിന്നാലെ തന്നെ ഖലീല്‍ അഹ്മത് പവലിനെ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചു. മുഹമ്മദ് ഷമിയായിരുന്നു തുടക്കത്തില്‍ തന്നെ ഒന്‍പത് റണ്‍സ് എടുത്ത് നിന്നിരുന്ന ചന്ദ്രപോള്‍ ഹേംരാജിനെ മടക്കിയത്. 

പവല്‍ മടങ്ങുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡിസ്. എന്നാല്‍ പവലിന് തൊട്ടുപിന്നാലെ എത്തിയ മര്‍ലോണ്‍ സാമുവല്‍സിനെ റണ്‍സ് എടുക്കാന്‍ അനുവദിക്കാതെ മടക്കി ചഹലിലൂടെ ഇന്ത്യ വീണ്ടും കളിയില്‍ ആധിപത്യം ഉറപ്പച്ചു.

ടോസ് നഷ്ടപ്പെട്ട് വിന്‍ഡിസ് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. റിഷഭ് പന്തിന്റെ അരങ്ങേറ്റവും, ഖലീല്‍ അഹ്മദിന് വീണ്ടും അവസരം നല്‍കിയതുമാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രത്യേകത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു