കായികം

സെറീനയ്‌ക്കെതിരായ വിവാദ കാര്‍ട്ടൂണ്‍; ഒന്നാം പേജില്‍ വീണ്ടും പ്രസിദ്ധീകരിച്ച് ഓസ്‌ട്രേലിയന്‍ പത്രത്തിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

യുഎസ് ഓപ്പണ്‍ ഫൈനലിനിടെയുണ്ടായ സംഭവ വികാസങ്ങളുടെ പേരില്‍ സെറീന വില്യംസിനെ പരിഹസിച്ച് കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ച് ഓസ്‌ട്രേലിയന്‍ പത്രം വീണ്ടും സെറീനയ്‌ക്കെതിരെ അധിക്ഷേപവുമായി രംഗത്ത്. അന്ന് സെറീനയെ പരിഹസിച്ചുള്ള മെല്‍ബണ്‍സ് ഹെറാള്‍ഡ് സണ്ണിന്റെ കാര്‍ട്ടൂണിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ കൊണ്ട് പിന്മാറില്ലെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ പത്രം വീണ്ടും ഇതേ വിഷയത്തില്‍ കാര്‍ട്ടൂണുമായി എത്തി. 

ഇത്തവണ ഒന്നാം പേജില്‍ സെറീനയ്‌ക്കെതിരായ കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ചാണ് പത്രം മറുപടി നല്‍കുന്നത്. മാര്‍ക്ക് നൈറ്റിന്റെ  കാര്‍ട്ടൂണിന് പിന്നാലെയാണ് സ്വയം പ്രഖ്യാപിത സെന്‍സര്‍മാര്‍ എങ്കില്‍ ഞങ്ങളുടെ രാഷ്ട്രീയ ശരികള്‍ മുഷിപ്പിക്കുന്നതാവും എന്നാണ് സെറീനയുടെ വിവാദ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ച് പത്രം ഒന്നാം പേജില്‍ എഴുതുന്നത്. 

സറ്റയര്‍ ഫ്രീ സോണ്‍ എന്നാണ് എന്നെഴുതിയാണ് ഹെറാള്‍ഡ് സണ്ണിന്റെ പ്രതികരണം. സെറീനയ്‌ക്കെതിരായ കാര്‍ട്ടൂര്‍ ലിംഗ, വംശീയ അധിക്ഷേപമാണ് എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനങ്ങളെ തുടര്‍ന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കേണ്ടി വന്നതായി കാര്‍ട്ടൂണിസ്റ്റ് മാര്‍ക്ക് നൈറ്റ്‌സ് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''