കായികം

ഏഷ്യാ കപ്പില്‍ ഹോങ്കോങിന് 286 റണ്‍സ് വിജയ ലക്ഷ്യം; ശിഖര്‍ ധവാന് സെഞ്ചുറി, ഇന്ത്യ 285/7

സമകാലിക മലയാളം ഡെസ്ക്

  ദുബൈ :  ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഹോങ്കോങിന് 286 റണ്‍സ് വിജയലക്ഷ്യം. 105 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് ഇന്ത്യ നേടിയത്.

 ധോണി ' സംപൂജ്യ' നായി മടങ്ങിയ മത്സരത്തില്‍ റായിഡുവും  ധവാനും ഇന്ത്യയെ ചുമലിലേറ്റുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 45 റണ്‍സിലെത്തിയപ്പോള്‍ രോഹിത് ശര്‍മ്മ മടങ്ങി. കരിയറിലെ 14 ആം ഏകദിന സെഞ്ചുറിയാണ് ധവാന്‍ നേടിയത്.മൂന്നേ മൂന്ന് പന്തുകളാണ് ധോണി നേരിട്ടത് മൂന്നാമത്തെ പന്തില്‍ മക്കെച്‌നിയുടെ കൈക്കുള്ളില്‍ ധോനിയുടെ ബാറ്റിങ് അവസാനിച്ചു. 

ദിനേഷ് കാര്‍ത്തിക്(33), ഭുവനേശ്വര്‍ കുമാര്‍ (9),ഷാര്‍ദൂല്‍ താക്കൂര്‍(0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. വിരാട് കോഹ്ലിയില്ലാതെ ഏഷ്യാ കപ്പ് കളിക്കാനിറങ്ങിയ ഇന്ത്യയുടെ ആദ്യമത്സരമാണിത്. 

കിഞ്ചിത്ത് ഷായാണ് ഹോങ്കോങിനായി മൂന്ന് വിക്കറ്റ് നേടിയത്യ എഹ്‌സാന്‍ഖാന്‍ രണ്ടും ഐസാസ്, എഹ്‌സാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യകളി പരാജയപ്പെട്ട ഹോങ്കോങിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം അതീവ നിര്‍ണായകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്