കായികം

കൈലാസത്തിലെ ശിവന്‍ മുതല്‍ പള്ളി വരെ; കോഹ് ലിയുടെ ദേഹത്ത് വിരിഞ്ഞ ടാറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ടാറ്റുകള്‍ നിറഞ്ഞിരിക്കും പല കായിക താരങ്ങളുടേയും ദേഹത്ത്. അക്കൂട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുമുണ്ട്. കളിക്കാരുടെ വിശ്വാസങ്ങള്‍, ഇഷ്ടങ്ങള്‍ എല്ലാമാണ് അവരുടെ ദേഹത്ത് ടാറ്റുകളായി വിരിയുന്നത്. കോഹ് ലിയും ടാറ്റുകളിലൂടെ വരച്ചിടുകയാണ് തന്നെ സംബന്ധിക്കുന്ന എല്ലാം. 

അച്ഛന്റേയും അമ്മയുടേയും പേര്, എകദിനത്തിലും, ടെസ്റ്റിലും ടി20യിലും താന്‍ ധരിച്ചിറങ്ങിയ ജേഴ്‌സി നമ്പറുകള്‍ അങ്ങിനെ പലതുമുണ്ട് കോഹ് ലി പച്ചകുത്തിയിരിക്കുന്നവയില്‍. നാഷണല്‍ ജിയോഗ്രഫിയുടെ ഡോക്യുമെന്ററിയിലാണ് കോഹ് ലി തന്റെ ശരീരത്തിലെ ടാറ്റുകളെ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 

ചെറുപ്പത്തില്‍ ടാറ്റു എന്നത് കൗതുകം മാത്രമായിരുന്നു. എന്നാല്‍ പോകപോകെ, അതെന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്ന് തിരിച്ചറിയാന്‍ തുടങ്ങി. കൈത്തണ്ടയിലെ ശിവന്‍ മുതല്‍ സമുറായി വരെ എന്തായിരുന്നു എന്റെ ജീവിതം എന്നതിന്റെ പ്രതിഫലനമാണെന്ന് കോഹ് ലി പറയുന്നു.

മൂന്നാം വയസില്‍ അച്ഛനായിരുന്നു ക്രിക്കറ്റ് കോഹ് ലിയെ പരിചയപ്പെടുത്തുന്നത്. കോഹ് ലിയുടെ കയ്യില്‍ പച്ചകുത്തിയ അച്ഛന്റെ പേര്‌
കൈലാസത്തില്‍ ധ്യാനത്തിലിരിക്കുന്ന ശിവനാണ് കോഹ് ലിയുടെ ഇടത് കൈത്തണ്ടയില്‍, പശ്ചാത്തലത്തില്‍ മാനസരോവറും
ക്രീസിലെ ഏകാഗ്രതയെ പ്രതീകാത്മകമായി രേഖപ്പെടുത്തുകയാണ് മൊണാസ്ട്രിയുടെ ടാറ്റുവിലൂടെ കകോഹ് ലി
ഏകദിനത്തിലെ ക്യാപ് നമ്പറുകള്‍
ടെസ്റ്റിലെ ക്യാപ് നമ്പറുകള്‍
അക്രമണോത്സുകത കാണിക്കുന്ന ട്രൈബല്‍ ടാറ്റു, ഇതായിരുന്നു കോഹ് ലി ആദ്യം ശരീരത്തോട് ചേര്‍ത്തത്...
കോഹ്ലിയുടെ രാശി
ജാപ്പനീസ് സാമുറായി
ദൈവത്തിന്റെ തൃക്കണ്ണ്‌
ഓം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ