കായികം

ഗെയ്‌ലിന്റെ വെടിക്കെട്ടില്ലാതെ എന്ത് ബിപിഎല്‍! ജനുവരിയോടെ ടീമിനൊപ്പം ചേരും

സമകാലിക മലയാളം ഡെസ്ക്

ധാക്ക: വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കും. ബിപിഎല്ലിന്റെ  രണ്ടാം പാദത്തോടെ ഗെയ്‌ലിന് പരിക്കില്‍ നിന്ന് പുറത്തുവരാനാവുമെന്നാണ് ചറ്റോഗ്രാം ചലഞ്ചേഴ്‌സിന്റെ പ്രതീക്ഷ. 

ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കുറച്ച് സമയം ഗെയ്‌ലിന് വേണ്ടതുണ്ടെന്നും, ജനുവരി നാലോടെ ഗെയ്‌ലിന് ടീമിനൊപ്പം ചേരാന്‍ സാധിക്കുമെന്നും ചറ്റോഗ്രോം ടീം മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. നവംബര്‍ 17ന് നടന്ന ബിപിഎല്‍ ഡ്രാഫ്റ്റിലാണ് ചറ്റോഗ്രാം ഗെയ്‌ലിനെ സ്വന്തമാക്കിയത്. എന്നാല്‍, സൗത്ത് ആഫ്രിക്കയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന് ഇടയില്‍ ഗെയ്ല്‍ പ്രതികരിച്ചത് തനിക്കതിനെ കുറിച്ച് അറിവില്ലെന്നായിരുന്നു. 

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ എല്ലാ സീസണുകളിലും കളിക്കാന്‍ ഗെയ്ല്‍ എത്തിയിരുന്നു. ബിപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരം ഗെയ്ല്‍ ആണ്. 2017 ഫൈനലില്‍ ധാക്ക ഡൈനാമൈറ്റ്‌സിനെതിരെ അടിച്ചു കൂട്ടിയ 146 റണ്‍സാണ് ബിപിഎല്ലിലെ ഗെയ്‌ലിന്റെ ഇന്നിങ്‌സുകളിലെ ഹൈലൈറ്റ്. ബിപിഎല്ലില്‍ റങ്ക്പൂര്‍ റൈഡേഴ്‌സ് ഉള്‍പ്പെടെ അഞ്ച് ടീമുകള്‍ക്ക് വേണ്ടി ഗെയ്ല്‍ കളിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്