കായികം

കോര്‍ട്ടില്‍ ബോള്‍കിഡിന്റെ ക്രൂരത, കൊലയുടെ ഞെട്ടല്‍ മാറാതെ ടെന്നീസ് താരം

സമകാലിക മലയാളം ഡെസ്ക്

ടെന്നീസ് താരം സബൈന്‍ ലിസികിയുടെ തിരിച്ചുവരവ് മത്സരമായിരുന്നു തായ്‌ലാന്‍ഡ് ഓപ്പണില്‍. എതിരാളിയുടെ ശക്തിയും കളിയുടെ റിസല്‍ട്ടുമൊന്നുമല്ല ഇവിടെ സബൈനെ ഞെട്ടിച്ചത്. കോര്‍ട്ടില്‍ ഒരു ജീവനെടുത്ത ബോള്‍കിഡിന്റെ അപ്രതീക്ഷിത നീക്കം സബൈനെ ചില്ലറയൊന്നുമല്ല ഞെട്ടിച്ചത്. 

കളിക്കാര്‍ക്ക് ബോളെത്തിക്കുക, ടവല്‍ നല്‍കുക, കോര്‍ട്ട് വൃത്തിയാക്കുക എന്നിങ്ങനെ പിടിപ്പത് പണിയുള്ള ബോള്‍കിഡ്‌സുകള്‍ക്ക് മറ്റൊരു ദൗത്യം കൂടിയുണ്ട്. കളിക്കാരെ ശല്യം ചെയ്‌തെത്തുന്ന ചെറു ജീവികളെ എടുത്തു മാറ്റുക. എന്നാല്‍ സ്‌പെയ്‌നിന്റെ ഗാര്‍ബൈന്‍ മഗറസിനെതിരായ സബൈനിന്റെ മത്സരം തടസപ്പെടുത്തി എത്തിയ പ്രാണിക്ക് ബോള്‍കിഡ് അധികം ആയുസ് നല്‍കിയില്ല. ഓടിച്ചാടി വന്ന് ഒറ്റ ചവിട്ടിന് ബോള്‍ കിഡ് ആ പ്രാണിയുടെ ജീവനെടുത്തു. 

ഇത് കണ്ട് സബൈന് തന്റെ ഞെട്ടല്‍ മറച്ചുവയ്ക്കുവാനായില്ല. പ്രാണിയെ എടുത്ത് പുറത്തേക്ക് മാറ്റിയിടുവാനായിരുന്നു സബൈന്റെ പ്ലാന്‍. പക്ഷേ ബോള്‍കിഡ് അതിനുള്ള സമയമൊന്നും നല്‍കിയില്ല. ചവിട്ടി കൊന്നതിന് ശേഷം ബോള്‍കിഡ് തന്റെ കൈകൊണ്ട് അതിനെ കോര്‍ട്ടില്‍ നിന്നും തുടച്ചെടുക്കുകയും ചെയ്തു. കളിയില്‍ 6-3, 6-4 എന്ന സ്‌കോറില്‍ വിംബിള്‍ഡന്‍ മുന്‍ ഫൈനലിസ്റ്റിന് തോറ്റു മടങ്ങേണ്ടിയും വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത