കായികം

ഇന്റര്‍വ്യൂവിന് ഞാനില്ലേ എന്നുപറഞ്ഞ് ധോണി ഓടി രക്ഷപ്പെടുന്നു; വിടാതെ ചഹലും; പിന്നീട് സംഭവിച്ചത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1നാണ് പിടിച്ചെടുത്തത്. മൂന്നാം ഏകദിനത്തില്‍ കുറഞ്ഞ സ്‌കോറില്‍ ഇന്ത്യയെ പുറത്താക്കി വന്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചത് മാത്രമാണ് കിവികള്‍ക്ക് ആശ്വാസമായത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ ബിസിസിഐ ആരംഭിച്ച ഒരു സെഗ്മെന്റാണ് ചഹല്‍ ടിവി. ഓരോ മത്സരത്തിലെയും മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുന്ന സഹ താരത്തെ ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ ഇന്റര്‍വ്യൂ ചെയ്യുന്ന വീഡിയോയാണ് ചഹല്‍ ടിവിയുടെ പ്രത്യേകത. ഇത്തരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, രോഹിത് ശര്‍മ്മ എന്നിവരൊക്കെ ചഹലിന് ഇന്റര്‍വ്യൂ നല്‍കിയിരുന്നു. 

അത്തരമൊരു ഇന്റര്‍വ്യൂ ശ്രമം പക്ഷേ ഇപ്പോള്‍ പാളിയതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരുക്ക് മാറി തിരിച്ചെത്തിയ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് വീഡിയോയിലെ താരം. 

പരമ്പര നേട്ടത്തിന്റെ ട്രോഫി ഏറ്റുവാങ്ങിയ ശേഷം ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്ത് പല വഴിക്ക് പിരിയുന്നു. ഈ സമയത്ത് ചഹല്‍ ധോണിയുടെ അടുത്തേക്ക് ഇന്റര്‍വ്യൂവിനായി ചെല്ലുമ്പോള്‍ ധോണി ഓടി ഡ്രസിങ് റൂമിലേക്ക് പോകുന്ന വീഡിയോയാണ് വൈറലാകുന്നത്. പിന്നാലെ ചഹലും ഓടുന്നുണ്ടെങ്കിലും ധോണി കൈയുയര്‍ത്തി നോ പറഞ്ഞ് പവലിയനിലേക്ക് ഓടി മറയുന്നു. ചഹല്‍ ഒരു പൊട്ടിച്ചിരിയോടെ തിരിഞ്ഞ് നടക്കുന്നതും കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!