കായികം

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി; ഡല്‍ഹിക്ക് മുന്നില്‍ അടിപതറി

സമകാലിക മലയാളം ഡെസ്ക്

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി. ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തില്‍ ഡല്‍ഹി കേരളത്തെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. കേരളം ഉയര്‍ത്തിയ 139 റണ്‍സ് വിജയ ലക്ഷ്യം 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് കണ്ടെത്തുവാനായത്. മധ്യനിരയില്‍ 37 റണ്‍സ് എടുത്ത സച്ചിന്‍ ബേബിയുടേയും 38 റണ്‍സ് എടുത്ത വിനൂപ് മനോഹരന്റേയും ഇന്നിങ്‌സാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 

32 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു സച്ചിന്‍ ബേബിയുടെ ഇന്നിങ്‌സ്. മൂന്ന് ഫോറും ഒരു സിക്‌സുമാണ് വിനൂപ് മനോഹരന്റെ ഇന്നിങ്‌സില്‍ പിറന്നത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് കേരളത്തിന്റെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. 

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിതീഷ് റാണയുടെ അര്‍ധ സെഞ്ചുറി മികവില്‍ വിജയ ലക്ഷ്യം കണ്ടു. 36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു റാണയുടെ കളി. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് കളിയിലും കേരളം ജയം പിടിച്ചിരുന്നു. മണിപ്പൂരിലെ 83 റണ്‍സിനും, ആന്ധ്രയെ എട്ട് റണ്‍സിനും തോല്‍പ്പിച്ചെത്തിയ കേരളത്തിന് പക്ഷേ ഡല്‍ഹിയുടെ മുന്നില്‍ കാലിടറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്