കായികം

ഷൊയ്ബ് മാലിക് ഏകദിനം മതിയാക്കി; വിരമിക്കല്‍ പ്രഖ്യാപിച്ച് വെറ്ററന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പാകിസ്ഥാന്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ലോകകപ്പിന്റെ സെമി കാണാതെ പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെയാണ് മാലിക് ഏകദിനം മതിയാക്കാന്‍ തീരുമാനിച്ചത്. 

ഏകദിനത്തില്‍ നിന്ന് വിരമിച്ചെങ്കിലും 37കാരനായ താരം ടി20 മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാനായി കളിക്കാമെന്ന പ്രതീക്ഷയിലാണ് ഷൊയ്ബ് മാലിക്ക്. 

പശ്ചാത്താപമില്ല. പക്ഷേ പല ഘട്ടത്തിലും താന്‍ തഴയപ്പെട്ടിരുന്നതായി താരം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. ടീമിന്റെ ആവശ്യമനുസരിച്ച് ഏത് പിച്ചിലും ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനുള്ള സന്നദ്ധത കാണിച്ചിട്ടുണ്ട്. 20 വര്‍ഷത്തെ കരിയറിനിടെ കുറച്ച് വര്‍ഷങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ലോകകപ്പിലെ രണ്ട് കളികളിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിധിയെഴുതുന്നത് നിരാശപ്പെടുത്തുന്നതാണെന്നും താരം പറഞ്ഞു. 

പാകിസ്ഥാന്‍ കുപ്പായത്തില്‍ 287 മത്സരങ്ങളാണ് താരം കളിച്ചത്. ഒന്‍പത് സെഞ്ച്വറികളും 44 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി. 7534 റണ്‍സും 158 വിക്കറ്റുകളുമാണ് സമ്പാദ്യം. 143 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച ബൗളിങ്. 1999ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് ഏകദിനത്തില്‍ അരങ്ങേറിയത്. ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെയായിരുന്നു പാക് കുപ്പായത്തിലെ അവസാന പോരാട്ടം. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവാണ് ഷൊയ്ബ് മാലിക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്