കായികം

രവീന്ദ്ര ജഡേജയുടെ പേരും പറഞ്ഞ് കൊമ്പുകോര്‍ക്കല്‍, ഒടുവില്‍ ഇംഗ്ലണ്ട് മുന്‍ നായകനെ ബ്ലോക്ക് ചെയ്ത് മഞ്ജരേക്കര്‍ 

സമകാലിക മലയാളം ഡെസ്ക്

വീന്ദ്ര ജഡേജയുടെ പേരിലാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണും, ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കറും തമ്മില്‍ ട്വിറ്ററില്‍ കൊമ്പുകോര്‍ത്തത്. ഒടുവില്‍, തന്നെ സഞ്ജയ് ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്നാണ് വോണ്‍ പറയുന്നത്. അണ്‍ബ്ലോക്ക് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മഞ്ജരേക്കറോട് വോണ്‍ പറയുന്നത്. 

വാട്ടര്‍ ബോയി ആയി ബൗണ്ടറി ലൈനിന് അപ്പുറം വിശ്രമിക്കുന്ന ചഹലിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് മഞ്ജരേക്കറുടെ മുഖമാക്കിയാണ് ഇന്‍സ്റ്റഗ്രാമിലും ഇന്ത്യന്‍ കമന്റേറ്ററെ പ്രകോപിപ്പിക്കാന്‍ വോണ്‍ എത്തുന്നത്. സെമി ഫൈനലില്‍ മഞ്ജരേക്കര്‍ ഇന്ത്യന്‍ ടീമിനെ പ്രവചിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിക്കുന്നത്. 

സെമിയില്‍ ഇന്ത്യന്‍ ടീമില്‍ ജഡേജയും ഉള്‍പ്പെടുമെന്ന് മഞ്ജരേക്കര്‍ പ്രവചിച്ചിരുന്നു. ഇതോടെ വോണ്‍ എത്തി. ബിറ്റ്‌സ് ആന്‍ഡ് പീസസിനെ നിങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നായി വോണ്‍. ഇത് എന്റെ ഇലവന്‍ അല്ല, എന്റെ പ്രവചനമാണ് എന്ന് പറഞ്ഞിട്ടും വോണ്‍ വിടാന്‍ തയ്യാറായില്ല. ജഡേജ ഇന്ത്യയുടെ സെമി ടീമില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ വീണ്ടും മഞ്ജരേക്കറെ പരിഹസിച്ച് വോണ്‍ എത്തി. ഇതോടെയാണ് മഞ്ജരേക്കര്‍ വോണിനെ ബ്ലോക്ക് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു