കായികം

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് 242 വിജയലക്ഷ്യം; ന്യൂസ്‌ലാന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍

സമകാലിക മലയാളം ഡെസ്ക്

ലോര്‍ഡ്‌സ്: ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്ത ന്യൂസ്‌ലാന്റിന് ഭേദപ്പെട്ട തുടക്കം. ന്യൂസ്‌ലാന്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്‌സാണ് ന്യൂസ്‌ലാന്‍ഡിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 

മൂന്ന് വീതം വിക്കറ്റ് നേടിയ ലിയോ പ്ലങ്കറിന്റെയും ക്രിസ് വോക്‌സിന്റെയും പ്രകടനം ഇംഗ്ലണ്ടിന് തുണയായി. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (19), കെയ്ന്‍ വില്യംസണ്‍ (30), റോസ് ടെയ്‌ലര്‍ (15), ജയിംസ് നീഷാം (19), കോളിന്‍ ഡി ഗ്രാന്‍ഹോം (16), മാറ്റ് ഹെന്റി (4) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോറുകള്‍. 

ന്യൂസ്‌ലാന്‍ഡിനെ തകര്‍ത്ത പ്ലങ്കറ്റിന്റെ ബൗളിങ്ങാണ് ഇംഗ്ലണ്ടിന് തുണയായത്. 74 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ന്യൂസ്‌ലാന്‍ഡിനെ മികച്ച നിലയിലേക്ക് കൊണ്ടുപോവുകയായിരുന്ന നിക്കോള്‍സ് വില്യംസണ്‍ കൂട്ടുക്കെട്ട് തകര്‍ത്തത് പ്ലങ്കറായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി