കായികം

അള്ളാഹുവും ഞങ്ങള്‍ക്കൊപ്പമുണ്ടായി, ടീമിന്റെ സാംസ്‌കാരിക വൈവിധ്യത്തിലേക്ക് ചൂണ്ടി ഇംഗ്ലണ്ട് നായകന്‍

സമകാലിക മലയാളം ഡെസ്ക്

ങ്ങള്‍ക്കൊപ്പം അള്ളാഹുവുമുണ്ടായി...ലോകകപ്പ് ഫൈനലില്‍ ട്വിസ്റ്റുകള്‍ക്കെല്ലാം ഒടുവില്‍ കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജയത്തിന് ഐറിഷ് ഭാഗ്യം തുണയായോ എന്ന ചോദ്യത്തിനായിരുന്നു മോര്‍ഗന്റെ മറുപടി. 

ഞാന്‍ ആദില്‍ റാഷിദിനോട് സംസാരിച്ചു. നമുക്കൊപ്പം അള്ളാഹു ഉറപ്പായുമുണ്ടാവും എന്നാണ് റാഷിദ് പറഞ്ഞത്. വ്യത്യസ്ത സംസ്‌കാരത്തില്‍ നിന്നും പശ്ചാത്തലത്തില്‍ നിന്നുമാണ് ടീം അംഗങ്ങളില്‍ പലരും വരുന്നത്. പല രാജ്യങ്ങളില്‍ വളര്‍ന്നവരുണ്ട്. അങ്ങനെയൊരു ടീമിനെ ലഭിച്ചത് ഭാഗ്യമാണെന്ന് ഞാന്‍ ടീം അംഗങ്ങളോട് പറഞ്ഞു. ഞങ്ങളുടെ ടീമിന്റെ ആകെ തുകയതാണ്, മോര്‍ഗന്‍ പറയുന്നു. 

ഇംഗ്ലണ്ടിലേക്ക് എത്തുന്നതിന് മുന്‍പ്, അയര്‍ലാന്‍ഡ് ദേശീയ ടീമിന് വേണ്ടിയാണ് മോര്‍ഗന്‍ പാഡണിഞ്ഞത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ക്കാന്‍ മുന്‍പില്‍ നിന്ന ബെന്‍ സ്റ്റോക്കാവട്ടെ ന്യൂസിലാന്‍ഡിലാണ് ജനിച്ചത്. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജാസന്‍ റോ ജനിച്ചത് സൗത്ത് ആഫ്രിക്കയില്‍. മൊയിന്‍ അലിയും, ആദില്‍ റാഷിദും പാക് വംശജരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം