കായികം

യുവിയുടെ കരിയര്‍ നശിപ്പിച്ച് ധോനി? ലോകകപ്പിന് ശേഷം എല്ലാം വെളിപ്പെടുത്തുമെന്ന് യുവരാജ് സിങ്ങിന്റെ പിതാവ്‌

സമകാലിക മലയാളം ഡെസ്ക്

ണ്ട് വര്‍ഷത്തോളം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതിന് പിന്നാലെ 2019 ജൂണ്‍ 10ന് യുവരാജ് സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനുള്‍പ്പെടെ മുന്നില്‍ നിന്ന് പൊരുതിയ താരത്തിന് അര്‍ഹിച്ച വിടവാങ്ങല്‍ നല്‍കിയില്ലെന്ന പരാതി ആരാധകരില്‍ നിന്നും കളിക്കാരില്‍ നിന്നു തന്നെയും ഉയര്‍ന്നിരുന്നു. അതിന്റെ അലയൊലികളെല്ലാം ഏതാണ്ട് കെട്ടടിങ്ങി വരുമ്പോള്‍ യുവരാജ് സിങ്ങിന്റെ പിതാവിന്റെ വാക്കുകളാണ് വീണ്ടും വിവാദം തീര്‍ക്കുന്നത്. 

ഇന്ത്യന്‍ ടീമിലെ ഒരു താരമാണ് തന്റെ മകന്റെ വിരമിക്കലിന് കാരണമെന്ന് സ്‌പോര്‍ട്‌റഷിന് നല്‍കിയ അഭിമുഖത്തില്‍ യോഗ് രാജ് സിങ് പറയുന്നു. ഇന്ത്യന്‍ ടീമില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന താരമാണ് യുവിയുടെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ കാരണം. ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരേയും ആ താരം ദ്രോഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ആ കളിക്കാരന്റെ പേര് പറയാന്‍ തയ്യാറായില്ല. 

ഗംഭീറിനും അത് സംഭവിച്ചു, സെവാഗിനും സംഭവിച്ചത് അത് തന്നെ. മികച്ച കളിക്കാരായിരുന്നു അവരെല്ലാം. ഇപ്പോഴത് യുവരാജിനും സംഭവിച്ചിരിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കുന്നു എന്നെനിക്കറിയാം. ഒരു വ്യക്തി മാത്രമാണ് അതിനെല്ലാം ഉത്തരവാദി. ലോകകപ്പ് കഴിയുന്നതോടെ എല്ലാം വെളിപ്പെടുത്തുമെന്നും യോഗ് രാജ് സിങ് പറയുന്നു. 

കഴിഞ്ഞ 15 വര്‍ഷമായി ഈ താരം വൃത്തികെട്ട രാഷ്ട്രീയമാണ് ടീമിനുള്ളില്‍ കളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുകയാണ് അയാള്‍ ചെയ്തത്. ഇതൊന്നും പുറത്ത് പറയാതിരിക്കാന്‍ എനിക്കാവില്ല. എന്നാല്‍ ഇപ്പോള്‍ ആ കളിക്കാരനെ കുറിച്ച് ഞാന്‍ ഒന്നും പറയില്ല. കാരണം, ലോകകപ്പ് സമയത്ത് അത് ടീമിനെ ബാധിക്കുമെന്നും യുവിയുടെ പിതാവ് പറയുന്നു. 

ധോനിയെയാണ് യുവിയുടെ പിതാവ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം. 15 വര്‍ഷമായി ധോനി ഇന്ത്യന്‍ ടീമിലുണ്ട്. യുവിക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ കാരണം ധോനിയാണെന്ന് നേരത്തേയും യുവിയുടെ പിതാവ് പറഞ്ഞിട്ടുണ്ട്. ഗംഭീര്‍, സെവാഗ്, ലക്ഷ്മണ്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിക്കാതെ വന്ന സാഹചര്യങ്ങളിലെ ധോനിയുടെ പങ്ക് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായതുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്