കായികം

സാധ്യതകള്‍ സജീവമാക്കാന്‍ ലങ്ക; ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിക്കറ്റിന്റെ വലിയ വേദികളില്‍ കാലിടറിപ്പോകുന്നവര്‍ എന്ന പേരുദോഷത്തിന് ഇത്തവണയും മാറ്റന്‍ വരുത്താന്‍ സാധിക്കാതെ ദക്ഷിണാഫ്രിക്ക നില്‍ക്കുകയാണ്. ഏഴ് കളികളില്‍ നിന്ന് ഒരു ജയം മാത്രം അക്കൗണ്ടിലുള്ള അവര്‍ ലോകകപ്പില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ആറ് കളികളില്‍ രണ്ട് വിജയവുമായി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇറങ്ങുന്ന ശ്രീലങ്ക ഇന്ന് വിജയിച്ച് മുന്നോട്ടുള്ള സാധ്യതകള്‍ സജീവമാക്കാന്‍ ഒരുങ്ങുകയാണ്. 

ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഡേവിഡ് മില്ലര്‍ക്ക് പകരം ജെപി ഡുമിനിയും ലുന്‍ഗി എന്‍ഗിഡിക്ക് പകരം ഡ്വയ്ന്‍ പ്രിട്ടോറിയസും കളിക്കും. ശ്രീലങ്കന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. നുവാന്‍ പ്രദീപിന് പകരം സുരംഗ ലക്മല്‍ അന്തിമ ഇലനില്‍ ഇടം കണ്ടു.

ബൗളര്‍മാരുടെ മികവാണ് ശ്രീലങ്കയുടെ പ്ലസ് പോയിന്റ്. വെറ്ററന്‍ താരങ്ങളായ ലസിത് മലിംഗയും ആഞ്ജലോ മാത്യൂസും ഫോമിലാണെന്നതും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങളാണ്. ബാറ്റിങിലും ബൗളിങിലും മികച്ച താരങ്ങളുണ്ടെങ്കിലും ആരും സ്ഥിരത പുലര്‍ത്തുന്നില്ല എന്നതാണ് ദക്ഷിണാഫ്രിക്കയെ പിന്നോട്ടടിച്ചത്. വിജയിക്കാന്‍ സാധിക്കുമായിരുന്ന പല മത്സരങ്ങളും അവര്‍ അവിശ്വസനീയമാം വിധം പരാജയപ്പെടുകയായിരുന്നു. 

ചെസ്റ്റര്‍ ലി സ്ട്രീറ്റ് സ്റ്റേഡിയത്തിലാണ് ഇന്ന് ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. ഈ ലോകകപ്പില്‍ ആദ്യമായാണ് ഈ സ്റ്റേഡിയത്തില്‍ കളി നടക്കുന്നത്. ബാറ്റിങിന് അനുകൂലമായ പിച്ചാണ് എന്നാണ് പൊതുവെ വിലയിരുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്