കായികം

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന്‍ വരുന്നു? ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ തേടുന്നതായി റിപ്പോര്‍ട്ട്. ഐഎസ്എല്ലിന്റെ അവസാന പാദത്തില്‍ പുനെ സിറ്റി എഫ്‌സിയുടെ പരിശീലകനായിരുന്ന ഫില്‍ ബ്രൗണുമായി കേരള ബ്ലാസ്റ്റേഴ്‌സ് അവസാന വട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ഡേവിഡ് ജെയിംസിനെ മാറ്റി ബ്ലാസ്റ്റേഴ്‌സ് സീസണിലെ അവസാന മത്സരങ്ങള്‍ക്കായി കൊണ്ടുവന്ന നെലോ വിന്‍ഗാഡയെ മാറ്റിയാവും ബ്ലാസ്‌റ്റേഴ്‌സ് മുന്നോട്ടു പോവുക. 

ഐഎസ്എല്ലിലെ അവസാന ആറ് മത്സരങ്ങളില്‍ പുനെ എഫ്‌സിയുടെ പരിശീലകനായിരുന്നു ബ്രൗണ്‍. കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച ഇഷ്ഫാഖിനെ സഹ പരിശീലകനാക്കി കൊണ്ടുവരുവാനും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്. ഇഷ്ഫാഖ് 2017ല്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലക സംഘത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ സ്ഥാനത്ത് വിരേന്‍ ഡി സില്‍വ എത്തിയതോടെയാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സൂചന. മികച്ച കളിക്കാര്‍ക്കും പരിശീലകനുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഈ സീസണില്‍ മുറവിളി മുഴക്കിയിരുന്നു. ഈ സീസണില്‍ ഐഎസ്എല്ലിലും സൂപ്പര്‍ കപ്പിലും ബ്ലാസ്റ്റേഴ്‌സിന് നിരാശയായിരുന്നു ഫലം. സൂപ്പര്‍ കപ്പ് പ്ലേഓഫില്‍ ഇന്ത്യന്‍ ആരോസിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് ആ പ്രതീക്ഷയും അവസാനിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം സീസണാണ് ഇതെന്നും, ഇന്ത്യന്‍ ആരോസിനെതിരായ പ്രകടനത്തോടെ ആ ശോചനീയാവസ്ഥ സ്ഥിരീകരിച്ചിരിക്കുന്നു എന്നുമാണ് നെലോ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'