കായികം

അയാക്‌സിന്റെ അത്ഭുതങ്ങള്‍; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി യുവ നായകന്‍

സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സ് തീര്‍ക്കുന്ന അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ അതികായന്‍മാരെ അട്ടിമറിച്ച് സെമി ഫൈനലിലേക്ക് മുന്നേറിയ അവര്‍ സെമിയുടെ ആദ്യ പാദത്തില്‍ ഇംഗ്ലീഷ് കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ തട്ടകത്തില്‍ 1-0ത്തിന് വീഴ്ത്തി ഫൈനല്‍ സാധ്യതകള്‍ തുറന്നിട്ടു കഴിഞ്ഞു. പഴയ ടോട്ടല്‍ ഫുട്‌ബോളിന്റെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ടീം ഫൈനല്‍ കളിച്ചാല്‍ പോലും അത്ഭുതമില്ലെന്നാണ് ഫുട്‌ബോള്‍ പണ്ഡിതന്‍മാരുടെ നിരീക്ഷണം. 

ടോട്ടനത്തിനെതിരായ സെമി പോരാട്ടത്തിനിറങ്ങിയതോടെ അയാക്‌സിന്റെ ക്യാപ്റ്റനും പ്രതിരോധ താരവുമായ മത്യാസ് ഡെ ലിറ്റ് ഒരു അപൂര്‍വ നേട്ടവും സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുകയാണ് ഇപ്പോള്‍. ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ഡെ ലിറ്റ് സ്വന്തമാക്കിയിരിക്കുന്നത്. സെമിയില്‍ ഇറങ്ങുമ്പോള്‍ ഡെ ലിറ്റിന്റെ പ്രായം 19 വയസും 261 ദിവസവും മാത്രമാണ്. 

1997ലാണ് അയാക്‌സ് അവസാനമായി ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കളിക്കുന്നത്. അന്ന് ഡെ ലിറ്റ് ജനിച്ചിട്ടുണ്ടായിരുന്നില്ല. 

ടോട്ടനത്തിനെതിരെ കളിയുടെ 15ാംമിനുട്ടില്‍ വാന്‍ ഡെ ബീക്കിന്റെ ഗോളിലാണ് ഗോളിലാണ് അയാക്‌സ് വിജയം സ്വന്തമാക്കിയത്. മെയ് ഒന്‍പതിന് സ്വന്തം തട്ടകത്തില്‍ ടോട്ടനത്തെ ഗോളടിപ്പിക്കാതെ പ്രതിരോധിച്ചാല്‍ പോലും അയാക്‌സിന് ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരിലേക്ക് മുന്നേറാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'