കായികം

ബെസ്റ്റ് ഫിനിഷറുടെ ഞെട്ടിക്കുന്ന കണക്കുകള്‍; ഐപിഎല്ലില്‍ 20ാം ഓവറില്‍ മാത്രം ധോനി നേടിയത് 554 റണ്‍സ്, പറത്തിയത് 46 സിക്‌സ്

സമകാലിക മലയാളം ഡെസ്ക്

ധോനി ഒരു മികച്ച ഫിനിഷറാണോ? അല്ലെന്ന് പറയുന്നവര്‍ ഐപിഎല്‍ ചരിത്രത്തിലെ ധോനിയുടെ ഇരുപതാം ഓവറിലെ കണക്കുകളിലേക്ക് ഒന്ന് നോക്കണം. ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഈ വര്‍ഷങ്ങളില്‍ ഉടനീളം അവസാന ഓവറില്‍ ധോനി നടത്തിയ വെടിക്കെട്ടിന്റെ ത്രില്ലടിപ്പിക്കുന്ന കണക്കുകളാണ് ആരാധകര്‍ക്ക് മുന്നിലേക്ക് ഇപ്പോള്‍ വരുന്നത്. 

ഐപിഎല്ലില്‍ ഇരുപതാം ഓവറില്‍ മാത്രമായി ധോനി ഇതുവരെ നേരിട്ടത് 226 പന്തുകളാണ്. അതില്‍ നിന്നും നേടിയത് 554 റണ്‍സും. കുട്ടിക്രിക്കറ്റ് പൂരത്തിലെ അവസാന ഓവറിലെ ധോനിയുടെ സ്‌ട്രൈക്ക് റേറ്റ് 244. 46 വട്ടമാണ് ഇരുപതാം ഓവറില്‍ ധോനി പന്ത് ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്തിയത്. അടിച്ചു പറത്തിയത് 39 ഫോറുകളും. 

ധോനി ഐപിഎല്ലില്‍ വാരിക്കൂട്ടിയ റണ്‍സുകളുടെ 13 ശതമാനവും വന്നത് 20ാം ഓവറില്‍ നിന്നാണ്. ബെസ്റ്റ് ഫിനിഷര്‍ എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണമോയെന്നാണ് ഈ കണക്കുകള്‍ ചൂണ്ടി ധോനി ആരാധകരുടെ ചോദ്യം. ധോനിയുടെ അവസാന ഓവറുകളിലെ പൂരം ഡല്‍ഹിക്കെതിരായ മത്സരത്തിലും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. 

22 പന്തില്‍ നിന്നും നാല് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ധോനി പുറത്താവാതെ നിന്നത്. അവസാന പത്ത് ഓവറില്‍ ധോനിയുടെ മികവില്‍ ചെന്നൈ വാരിക്കൂട്ടിയത് 126 റണ്‍സും. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു കളി നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു ധോനിയുടെ തിരിച്ചു വരവും, തകര്‍പ്പന്‍ ജയം പിടിക്കലും. ബാംഗ്ലൂരിനെതിരെ 160 റണ്‍സ് പിന്തുടരവെ ധോനി അവസാന ഓവറില്‍ അടിച്ചു പറത്തി 25 റണ്‍സ് നേടിയ ധോനിയുടെ ഇന്നിങ്‌സും ആരാധകര്‍ അടുത്തെങ്ങും മറക്കാന്‍ ഇടയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി