കായികം

റൊണാള്‍ഡോയും മെസിയും ഫെഡററിനേയും നദാലിനെയും പോലെ; താരതമ്യം ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: സമീപ ദിവസങ്ങളിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും 600 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. വര്‍ത്തമാന ഫുട്‌ബോളിലെ ഏറ്റവും വലിയ എതിരാളികളായാണ് ഇരുവരും അറിയപ്പെടുന്നത്. അഞ്ച് വീതം ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരവും ബാഴ്‌സലോണ താരമായ മെസിയും യുവന്റസ് താരമായ ക്രിസ്റ്റിയാനോയും നേടിയിട്ടുണ്ട്. ഏറെക്കാലം സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ താരമായിരുന്നു റൊണാള്‍ഡോ. ബാഴ്‌സലോണയും റയലും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ക്രിസ്റ്റിയാനോ- മെസി നേര്‍ക്കുനേര്‍ വരുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധേയമായിരുന്നു. ഫുട്‌ബോളിലെ പല അപൂര്‍വം റെക്കോര്‍ഡുകളും ഇരുവരും പങ്കിടുന്നു. ഒപ്പം തന്നെ ചില റെക്കോര്‍ഡുകള്‍ക്കായി ഇരുവരും തമ്മില്‍ തകര്‍പ്പന്‍ മത്സരവും നിലനില്‍ക്കുന്നു. 

ടെന്നീസ് ലോകത്തെ ഇതിഹാസങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും സ്‌പെയിനിന്റെ റാഫേല്‍ നദാലും കോര്‍ട്ടിലെ ഏറ്റവും വലിയ എതിരാളികളായാണ് വിലയിരുത്തപ്പെടുന്നത്. കരിയറിലെ നിരവധി ഗ്രാന്‍ഡ് സ്ലമുകളിലടക്കം ഇരുവരും കിരീടത്തിനായി പരസ്പരം പോരടിച്ചിട്ടുണ്ട്. ഈ മത്സരങ്ങള്‍ ടെന്നീസ് ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്ന പോരാട്ടങ്ങളായാണ് കണക്കാക്കുന്നത്. 

മെസിയും ക്രിസ്റ്റിയാനോയും ഫെഡറര്‍- നാദല്‍ ദ്വയം പോലെയാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവന്റസ് നായകനും പ്രതിരോധ താരവുമായ ജിയോര്‍ജിയ ചെല്ലിനി. ഫെഡററിനേയും നദാലിനേയും പോലെ രണ്ട് ലോകത്തര താരങ്ങളാണ് മെസിയും റൊണാള്‍ഡോയുമെന്ന് ചെല്ലിനി പറയുന്നു. ടൊറിനോയ്‌ക്കെതിരായ മത്സരത്തില്‍ യുവന്റസിനെ തോല്‍ക്കാതെ രക്ഷപ്പെടുത്തിയത് റൊണാള്‍ഡോയുടെ ഗോളായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം